കൽപറ്റ: കാലം അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ ചിന്താപരമായി നേരിടാൻ സമൂഹത്തെ സജ്ജമാക്കുന്നതിൽ ശബാബ് ക്രിയാത്മക പങ്ക് നിർവഹിച്ചിട്ടുണ്ടെന്ന് വയനാട ജില്ല പ്രയാണം ശബാബ് സംഗമം അഭിപ്രയപ്പെട്ടു. സമൂഹ മാധ്യമ അതിപ്രസരത്തിൽ വായനയുടെ വ്യാപ്തി കുറഞ്ഞ് വരുന്നത് സർഗാത്മക ചിന്തകളെ തളർത്തുന്നുണ്ടെന്നും സംഗമം വിലയിരുത്തി. കെ എൻ എം മർകസുദ്ദഅവ സംസ്ഥാന വൈസ് പ്രസിഡണ്ട് എഞ്ചിനീയർ സൈതലവി ഉദ്ഘാടനം ചെയ്തു. ഐ. എസ്. എം ജില്ല പ്രസിഡണ്ട് മുഫ്ലിഹ് കുട്ടമംഗലം അധ്യക്ഷത വഹിച്ചു. കെ.എൻ എം ജില്ല പ്രസിഡണ്ട് അബ്ദുൽ ഹക്കീം അമ്പലവയൽ ,സംസ്ഥാന പ്രവർത്ത സമിതി അംഗം ശുക്കൂർ കോണിക്കൽ , ജില്ല സെക്രട്ടറി അബ്ദുൽ ജലീൽ മദനി, ഐ.എസ് എം സംസ്ഥാന സമിതി അംഗം നവാസ് അൻവാരി, അബ്ദുസ്സലാം മുട്ടിൽ, പി. ഫിറോസ് , സറീന മേപ്പാടി പ്രസംഗിച്ചു.
