കൽപ്പറ്റ: ഓട്ടിസം ബാധിതരായവർക്ക് കൽപ്പറ്റ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ നൽകുന്ന സ്പർശ് ജീവകാരുണ്യ പെൻഷൻ പദ്ധതിയിൽ നേഴ്സിങ് കോളേജ് വിദ്യാർത്ഥികളും അധ്യാപകരും പങ്കാളികളായി.
മേപ്പാടി വിംസ് മെഡിക്കൽ കോളേജിലെ നഴ്സിംഗ് കോളേജ് വിദ്യാർത്ഥികളാണ് പെൻഷൻ നൽകാനായി തുക സ്വരുപിച്ച് നൽകി മാതൃകാ പ്രവർത്തനം നടത്തിയത്.
പഠനത്തോടൊപ്പം ജീവകാരുണ്യ പദ്ധതിക്കായി തങ്ങളുടെ സമ്പാദ്യം സ്വരുപിച്ച് നൽകിയാണ് വിദ്യാർത്ഥികളും അധ്യാപകരും കണ്ണികളായത്.
ഓട്ടിസം ബാധിതരായ 85 പേർക്ക് മാസം തോറും 1,000 രൂപവീതമാണ് പെൻഷൻ നൽകുന്നത്. തുടങ്ങിയിട്ട് നാല് വർഷമായെങ്കിലും പെൻഷൻ പദ്ധതിക്ക് യാതൊരു പ്രയാസവുമുണ്ടായിട്ടില്ല. സാമ്പത്തിക ഭദ്രതയാവുന്നതോടെ 100 പേർക്ക് പെൻഷൻ നൽകുമെന്ന് സെക്രട്ടറി കെ.പി. ബഷീർ പറഞ്ഞു.
ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജ് വിദ്യാർത്ഥികൾ സ്വരൂപിച്ച തുക പ്രിൻസിപ്പാൾ പ്രൊഫ. ലിഡ ആൻറണി കൽപ്പറ്റ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡൻറ് സൂപ്പി കല്ലങ്കോടന് കൈമാറി.
വൈസ് പ്രിൻസിപ്പൽ പ്രൊഫ. സി രാമുദേവി,അസോസിയേറ്റ് പ്രൊഫസർ ജെ ആർ ഷൈനി, പ്രൊഫ.മഞ്ജു കുര്യൻ, അസിസ്റ്റൻറ് പ്രൊഫസർ ലിൻ്റ തോമസ്, ക്ലിനിക്കൽ ഇൻസ്ട്രക്ടർ ഹാജറ ബീഗം, കൽപ്പറ്റ ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി കെ പി ബഷീർ, സലീം അറക്കൽ, അഷ്റഫ് മൂപ്പറ്റ, വി വി സലീം പങ്കെടുത്തു.