മേഖലാ രാജ്യാന്തര ചലച്ചിത്രോത്സവം :ക്യാമ്പസ് പര്യടനവും സിനിമാ സംവാദവും നടത്തി

Kozhikode

കോഴിക്കോട്: ഓഗസ്ത് 8 മുതൽ 11 വരെ കോഴിക്കോട് നടക്കുന്ന മേഖലാ രാജ്യാന്തര ചലച്ചിത്രോത്സവത്തിൻ്റെ പ്രചാരണാർഥം മലബാർ ക്രിസ്ത്യൻ കോളെജിൽ ക്യാംപസ് പര്യടനവും
സിനിമാ സംവാദവും നടത്തി.
സംവിധായകനും നടനുമായ മുസ്തഫ,
നടന്മാരായ അപ്പുണ്ണി ശശി, പ്രദീപ് ബാലൻ എന്നിവർ സമകാലിക സിനിമാ വിഷയങ്ങളെക്കുറിച്ച് സംവദിച്ചു. ചലച്ചിത്രങ്ങളുടെ രാഷ്ട്രീയം മുതൽ ദേശീയ ചലച്ചിത്ര പുരസ്ക്കാരത്തെക്കുറിച്ച് വരെ വിദ്യാർത്ഥികളുമായി സംവദിച്ചു.
ക്രിസ്ത്യൻ കോളേജിലെ ഫിലിം ക്ലബുമായി സഹകരിച്ച് നടന്ന പരിപാടിയിൽ ചലച്ചിത്രോത്സവ സ്വാഗത സംഘം കൺവീനർ കെ.ജെ. തോമസ് അധ്യക്ഷത വഹിച്ചു.
ചലച്ചിത്രോത്സവ സ്വാഗത സംഘം കൺവീനർ കെ.ടി ശേഖർ ആമുഖ ഭാഷണം നടത്തി.
ഡെലിഗേറ്റ് കമ്മിറ്റി കൺവീനർ പി.കെ. ബവേഷ് ആശംസകളർപ്പിച്ചു സംസാരിച്ചു.
ഫിലിം ക്ലബ്ബ് കോ – ഓർഡിനേറ്റർ പി.റോഷ്നി സ്വാഗതവും
വിദ്യാർഥി പ്രതിനിധിയായ ശ്രീ കാർത്തിക് നന്ദിയും പറഞ്ഞു.
വിദ്യാർഥികൾ ചലച്ചിത്രോത്സവത്തിലേക്കുള്ള ഓൺലൈൻ രജിസ്ട്രേഷനും നടത്തി.