ഭിന്നശേഷിക്കാര്‍ക്കുള്ള നിരാമയ ഇന്‍ഷുറന്‍സ് പദ്ധതി പ്രിമിയം പുനഃസ്ഥാപിക്കണം

Kozhikode

കോഴിക്കോട്: ഭിന്നശേഷിക്കാരില്‍ ബൗദ്ധിക വെല്ലുവിളി നേരിടുന്ന എ പി എല്‍ വിഭാഗത്തിന് നിരാമയ ഇന്‍ഷുറന്‍സ് പുതുക്കുന്നതിന് ഏ പി എല്‍ വിഭാഗത്തിന്ന് 250 രൂപയും ബി പി എല്‍ വിഭാഗത്തിന് 50 രൂപയും കേരള സര്‍ക്കാര്‍ സഹായം നല്‍കിവന്നിരുന്നു. ഒരു ലക്ഷം വരെ ചികില്‍സക്കും ട്രെയിനിംങ്ങിനും വിവിധ തരം തെറാപ്പിക്കും നല്‍കി വന്നിരുന്ന ഒട്ടേറെ പേര്‍ക്ക് ഗുണപ്രദമാകുന്ന ഈ ആശ്വാസ പദ്ധതി ഈ വര്‍ഷം പ്രീമിയം നല്‍കാനാകാതെ നിര്‍ത്തി വെച്ചിരിക്കയാണ്. ഇത് അടിയന്തിരമായി പുനസ്ഥാപിക്കണമെന്ന് സുലൈമാന്‍ സേട്ട് സെന്റര്‍ കോഴിക്കോട് സിറ്റി ചാപ്റ്റര്‍ ജനറല്‍ ബോഡി യോഗം ഒരു പ്രമേയത്തിലൂടെ കേരള സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

സെന്ററിന്റെ കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന ഫിസിയോ തെറാപ്പി സെന്ററില്‍ നവമ്പര്‍ മുതല്‍ സ്പീച്ച് തെറാപ്പി ആരംഭിക്കാനും തീരുമാനിച്ചു. യോഗത്തില്‍ വര്‍ക്കിങ്ങ് ചെയര്‍മാന്‍ എ.സി.അബ്ദുറഹിം അദ്ധ്യക്ഷത വഹിച്ചു.

ചാപ്റ്ററിന്റെ ഭാരവാഹികളായി കെ.പി.സെലീം (ചെയര്‍മാന്‍) എ.വി.ബഷീര്‍ അഹമ്മദ്, സി.എന്‍.അബ്ദുല്‍ മജീദ് (വൈസ് ചെയര്‍മാന്‍മാര്‍) എം.വി.റംസി ഇസ്മായില്‍ (കണ്‍വീനര്‍) പി. സാലിം, വി.പി.ശംസീര്‍ (ജോയിന്റ് കണ്‍വീനര്‍മാര്‍ ) കെ.വി.നൗഷാദ് (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.

എം.അബ്ദുല്‍ ഗഫൂര്‍, ടി.നൗഷാദ്, കെ.വി. ഇസ്ഹാഖ്, മുഹമ്മദ് കൊമ്മേരി, ബി.കെ.മുഹമ്മദ് ഹനീഫ്,എസ്.വി.അബ്ദുല്‍ അസീസ്, സി.ഇ.വി.അബ്ദുല്‍ ഗഫൂര്‍, പാലക്കണ്ടി ബാബു,എ.വി. അസ്സന്‍ കോയ, എ.എം.ഇഖ്ബാല്‍ എന്നിവര്‍ സംസാരിച്ചു.കണ്‍വീനര്‍ എം.വി. റംസി ഇസ്മായില്‍ സ്വാഗതവും വി.പി.ശംസീര്‍ നന്ദിയും പറഞ്ഞു.