കോഴക്കോട്: നാദാപുരം പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ കക്കംവളളി, സിതാര കോര്‍ട്ടേഴ്‌സിന് സമീപം, പുതിയ വീട് സുബ്രഹ്മണ്യം എന്ന ആളുടെ മകള്‍ ഐശ്വര്യ (25)യെയും അവരുടെ മൂന്നര വയസ്സുളള മകന്‍ മാധവിനേയും ഫെബ്രുവരി 13 ന് വൈകുന്നേരം നാല് മണി മുതല്‍ കക്കംവെള്ളിയുള്ള വാടക വീട്ടില്‍ നിന്നും കാണാതായതായി നാദാപുരം സബ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. കണ്ടുകിട്ടുന്നവര്‍ ശ്രീജിത്ത് എസ്, സബ് ഇന്‍സ്‌പെക്ടര്‍ നാദാപുരം പൊലീസ് സ്‌റ്റേഷന്‍ 6238022407, സിനാക്ക് എ കെ സിവില്‍ പൊലീസ് ഓഫീസര്‍ നാദാപുരം പൊലീസ് സ്‌റ്റേഷന്‍ 9744923769, നാദാപുരം പൊലീസ് സ്‌റ്റേഷന്‍ 04962550225 എന്നീ നമ്പറുകളില്‍ വിവരം അറിയിക്കണം.