ഐ എസ് എം ജില്ലാ തസ്‌കിയത്ത് സംഗമം ഏപ്രില്‍ രണ്ടിന്; സ്വാഗത സംഘം രൂപികരിച്ചു

Malappuram

എടവണ്ണ: ഐ എസ് എം മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റി റമദാന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എടവണ്ണ പത്തപ്പിരിയത്ത് ഏപ്രില്‍ രണ്ടിന് തസ്‌കിയത്ത് സംഗമം നടത്തും. പരിപാടിയുടെ നടത്തിപ്പിനായി വിപുലമായ സ്വാഗതം സംഘം രൂപീകരിച്ചു. എ അബ്ദുല്‍ അസീസ് മദനി മുഖ്യ രക്ഷാധികാരിയും, എം അഹമ്മദ് കുട്ടി മദനി ചെയര്‍മാന്‍ അബ്ദുല്‍ ലതീഫ് മംഗലശ്ശേരി ജനറല്‍ കണ്‍വീനറായും. വിവിധ വകുപ്പ് ചെയര്‍മാന്‍, കണ്‍വീനര്‍മാരായി പ്രോഗ്രാം: ഹബീബ് റഹ്മാന്‍ മങ്കട, ജൗഹര്‍ അയനിക്കോട്. റജിസ്‌ട്രേഷന്‍: കെ അബ്ദുല്‍ അസീസ്, ഹബീബ് മൊറയൂര്‍. ഭക്ഷണം വി പി അഹ്മ്മദ് കുട്ടി മാസ്റ്റര്‍, മുസ്ഫര്‍ റഷാദ്. സാമ്പത്തികം: എം പി അബ്ദുല്‍ കരീം സുല്ലമി, ഫാസില്‍ ആലുക്കല്‍. പ്രചാരണം & മീഡിയ: എ നൂറുദ്ദീന്‍, ജുനൈസ് മുണ്ടേരി, സ്‌റ്റേജ് ലൈറ്റ് & സൗണ്ട്: നജീബ് പത്തപ്പിരിയം, നവാസ് കുനിയില്‍, സ്വീകരണം: വീട്ടി ഹംസ, വാഹിദ് വാഴക്കാട് എന്നിവരെ തെരഞ്ഞെടുത്തു.

കെ എന്‍ എം ജില്ലാ സെക്രട്ടറി കെ അബ്ദുല്‍ അസീസ് മാസ്റ്റര്‍ യോഗം ഉദ്ഘാടനം ചെയ്തു. വി പി അഹ്മദ് കുട്ടി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. എം പി അബ്ദുല്‍ കരീം സുല്ലമി, വി പി മൂസ ഹാജി, വി സി സക്കീര്‍ മാസ്റ്റര്‍, ജൗഹര്‍ അയനിക്കോട്, ലത്തീഫ് മംഗലശ്ശേരി, ജലീല്‍ മാസ്റ്റര്‍ മോങ്ങം, അബ്ദുല്‍ അസീസ് പത്തപ്പിരിയം, അമീനുള്ള സുല്ലമി, സമീര്‍ പന്തലിങ്ങല്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *