കെ എസ് ആര്‍ ടി സിയിലെ കെ സ്വിഫ്റ്റ് മോഡല്‍ കെ എസ് ഇ ബിയിലേക്കും വരുന്നത് കെ-പിസ്‌ക് എന്ന പേരില്‍ ഉപ കമ്പനി

News

നിങ്ങളുടെ വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലില്‍ അയക്കുക. വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാവുന്നതിന് 8289857951 എന്ന നമ്പറിലേക്ക് പേരും സ്ഥലവും മെസേജ് ചെയ്യുക

തിരുവനന്തപുരം: കെ എസ് ആര്‍ ടി സിയില്‍ കൊണ്ടുവന്ന കെ സ്വിഫ്റ്റ് മോഡല്‍ കെ എസ് ഇ ബിയിലേക്കും കൊണ്ടുവരുന്നതിനുള്ള നീക്കങ്ങള്‍ സര്‍ക്കാര്‍ സജീവമാക്കി. കെ എസ് ഇ ബിയില്‍ കെ-പിസക് എന്ന പേരിലാണ് ഉപ കമ്പനി രൂപീകരിക്കുന്നത്. നഷ്ടത്തിന്റെ കണക്കുപറഞ്ഞാണ് കെ എസ് ആര്‍ ടി സിയില്‍ കെ സ്വിഫ്റ്റ് കൊണ്ടുവന്നതെങ്കില്‍ കെ എസ് ഇ ബി കോടികളുടെ ലാഭത്തിലാണെന്ന് സര്‍ക്കാര്‍ തന്നെ നിയമസഭയില്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് കമ്പനി രൂപീകരിച്ച് കെ എസ് ഇ ബിയേയും വെട്ടിമുറിക്കുന്നത്.

ഇതുസംബന്ധിച്ച് തൊഴിലാളികളുമായി ദിവസങ്ങള്‍ക്ക് മുമ്പ് സര്‍ക്കാര്‍ ചര്‍ച്ചയും നടത്തി. 15ന് മുമ്പ് ആക്ഷേപം ബോധിപ്പിക്കണമെന്നാണ് തൊഴിലാളികളോട് കമ്പനി ആവശ്യപ്പെട്ടിരിക്കുന്നത്. തൊഴിലാളികളുടെ എണ്ണം കുറക്കാനും കെ എസ് ഇ ബിയുടെ പണം സ്വകാര്യ വ്യക്തികളിലേക്ക് മാറുന്നതിനും കമ്പനി രൂപീകരണം വഴിവെക്കുമെന്നാണ് തൊഴിലാളികള്‍ പറയുന്നത്.

പ്രസരണ മേഖലയിലെ നിര്‍മ്മാണത്തിനും അറ്റകുറ്റ പണികള്‍ക്കും വേണ്ടിയെന്ന പേരിലാണ് കേരള പവര്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ആന്‍ഡ് സര്‍വീസസ് എന്ന പേരില്‍ കമ്പനിയുണ്ടാക്കി കെ എസ് ഇ ബിയെ വെട്ടിമുറിക്കുന്നത്. തൊഴിലാളികള്‍ക്ക് ദ്രോഹമായി മാറുന്നതും കെ എസ് ഇ ബിയുടെ പണം സ്വകാര്യ വ്യക്തികളിലേക്ക് പോകുന്നതിനിടയാക്കുന്നതും പിന്‍വാതില്‍ നിയമനത്തിന് വഴിതുറക്കുന്നതുമായ കെ-പിക്‌സ് പദ്ധതിക്കെതിരെ ശക്തമായ പ്രക്ഷോഭത്തിന് തയ്യാറെക്കുമെന്ന് കേരള പവര്‍ വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ് (ഐ എന്‍ റ്റി യു സി) മുന്നറിയിപ്പ് നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *