മങ്കട: സങ്കീര്‍ണ്ണമായ സാമൂഹിക സാഹചര്യത്തില്‍ മനുഷ്യര്‍ക്ക് പ്രത്യാശയും സമാധാനവും പകരുന്നവരാകാന്‍ മതപ്രബോധകര്‍ക്ക് സാധ്യമാകണമെന്ന് ജില്ലാ ഖതീബ് കൗണ്‍സില്‍ സംഗമം അഭിപ്രായപ്പെട്ടു.
അതിരുകടന്ന ഭൗതിക ആസക്തിയും തീവ്രമാകുന്ന സങ്കുചിത ചിന്തകളും മനുഷ്യമനസ്സിന്റെ സന്തുലിതാവസ്ഥയുടെ താളം തെറ്റിക്കുകയാണ്. വ്യക്തി ജീവിതത്തിലും. കുടുംബ ജീവിതത്തിലും സാമൂഹ്യ ജീവിതത്തിലും താളപിഴയുണ്ടാക്കുന്ന സംഘര്‍ഷാവസ്ഥയെ ചികിത്സിക്കുവാന്‍ മതപ്രബോധകര്‍ക്കും ഖതീബുമാര്‍ക്കും സാധ്യമാകും. സാമുദായിക സംഘര്‍ഷവും ഭിന്നതകളും തുടച്ച് നീക്കാന്‍ മസ്ജിദുകള്‍ക്കും ആരാധനാലയങ്ങള്‍ക്കും ബാധ്യതയുണ്ടെന്നും മങ്കട ഹിറ സെന്ററില്‍ സംഘടിപ്പിച്ച സെര്‍മണ്‍ കെ എന്‍ എം മര്‍ക്കസ് ദ്ദഅവ ജില്ല ഖത്തീബ് സംഗമം അഭിപ്രായപ്പെട്ടു.
ജില്ല പ്രസിഡന്റ് ഡോ: യു പി യഹ്‌യഖാന്‍ മദനി ഉദ്ഘാടനം ചെയ്തു. ഖതീബ് കൗണ്‍സില്‍ ജില്ല ചെയര്‍മാന്‍ അലി അവാരി അധ്യക്ഷത വഹിച്ചു. ഡോ: മുസ്ത സുല്ലമി കൊച്ചിന്‍, മുസ്തഫ മൗലവി ആക്കോട് പ്രഭാഷണം നടത്തി. ഇ.വീരാന്‍ സലഫി, എ അബ്ദുല്‍ അസീസ് മദനി, ടി സെയ്താലി പ്രസംഗിച്ചു.