കല്പറ്റ: കുടുംബശ്രീ വയനാട് എം ഇ സി (മൈക്രോ എന്റര്‍ െ്രെപസസ് കണ്‍സള്‍ട്ടന്റ്) സംവിധാനം വിപുലപ്പെടുത്തുന്നതിന് എസ് വി ഇ പി പദ്ധിതിയുടെ ഭാഗമായി സുല്‍ത്താന്‍ ബത്തേരി ബ്ലോക്കില്‍ എം ഇ സിമാരെ നിയമിക്കുന്നു. 25നും 45നും ഇടയില്‍ പ്രായമുള്ള പ്ലസ് 2 വില്‍ കുറയാത്ത യോഗ്യതയും മാര്‍ക്കറ്റിംഗില്‍ താല്‍പര്യമുള്ളവരുമായ കുടുംബശ്രീ അംഗം/ കുടുംബാംഗം/ഒക്‌സിലറി അംഗങ്ങള്‍ക്ക് അപേക്ഷിക്കാം.
അപേക്ഷകര്‍ സുല്‍ത്താന്‍ ബത്തേരി ബ്ലോക്കില്‍ താമസിക്കുന്നവരായിരിക്കണം. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തിയതി 31/03/2023. വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, യോഗ്യത തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ്, കുടുംബശ്രീ അംഗം/ കുടുംബാംഗം / ഒക്‌സിലറി അംഗമാണെന്നുള്ള സി.ഡി.എസ് സാക്ഷ്യപത്രം എന്നിവ സഹിതം അപേക്ഷ ജില്ലാ മിഷനില്‍ സമര്‍പ്പിക്കേണ്ടതാണ്. കൂടൂതല്‍ വിവരങ്ങള്‍ക്ക് 04936299370, 206589 ബന്ധപ്പെടാവുന്നതാണ്.