കല്പറ്റ: എം പി സ്ഥാനത്തുനിന്നും അയോഗ്യനാക്കപ്പെട്ട ശേഷം ആദ്യമായി വയനാട് ജില്ലയില്‍ എത്തുന്ന രാഹുല്‍ ഗാന്ധി ഏപ്രില്‍ 11ന് നടത്തുന്ന സത്യമേവ ജയതേ, ജയ ഭാരത് സത്യാഗ്രഹം വന്‍ വിജയമാക്കാന്‍ യു ഡി എഫ് നിയോജക മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. ഫാസിസ്റ്റ് ഭരണകൂടത്തില്‍ നിന്നും രാജ്യത്തെ തിരിച്ചുപിടിക്കാനും നരേന്ദ്രമോഡിയുടെയും സംഘപരിവാറിന്റെയും നേതൃത്വത്തിലുള്ള ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് ഫാസിസ്റ്റ് ഭരണകൂടത്തിന്റെ അവസാനത്തിന്റെ ആരംഭമായി സത്യാഗ്രഹ പരിപാടി മാറ്റാന്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും രംഗത്തിറങ്ങണമെന്ന് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് അഡ്വ: ടി സിദ്ദിഖ് എം എല്‍ എ പറഞ്ഞു.
കല്പറ്റ നിയോജകമണ്ഡലത്തില്‍ നിന്നും 5000 പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാനും തീരുമാനിച്ചു. റസാഖ് കല്പറ്റ അധ്യക്ഷനായിരുന്നു. എന്‍ ഡി അപ്പച്ചന്, കെ കെ അബ്രഹാം, പി പി ആലി, എന്‍ കെ റഷീദ്, ടി ഹംസ, യഹ്യാഖാന്‍ തലക്കല്‍, എം എ ജോസഫ്, ടി ജെ ഐസക്, പി കെ അബ്ദുറഹ്മാന് മാണി ഫ്രാന്‍സിസ്, സി ജയപ്രസാദ്,ശോഭന കുമാരി, സി മൊയ്തീന്‍കുട്ടി, പ്രവീണ്‍ തങ്കപ്പന് തുടങ്ങിയവര്‍ സംസാരിച്ചു