കെ എന്‍ എം മര്‍ക്കസുദ്ദഅവ ആലപ്പുഴ മണ്ഡലം സ്വാഗത സംഘ രൂപീകരണവും ഇഫ്താര്‍ മീറ്റും

Alappuzha

ആലപ്പുഴ: കെ എന്‍ എം മര്‍ക്കസുദ്ദഅവ ഇഫ്താര്‍ മീറ്റും സംസ്ഥാന സമ്മേളനത്തിന്റെ ആലപ്പുഴ മണ്ഡലം സ്വാഗത സംഘവും രൂപികരണവും നടത്തി. ഡിസംബറില്‍ മലപ്പുറത്ത് സംസ്ഥാന സമ്മേളനം വിജയിപ്പിക്കുന്നതിനു വേണ്ടി പ്രവര്‍ത്തങ്ങള്‍ സജീവമാക്കാനും മണ്ഡലത്തില്‍ പ്രചരണം എല്ലാ ഭാഗങ്ങളിലേക്കും എത്തിക്കുന്നതിനും യോഗം തീരുമാനിച്ചു.

മണ്ഡലം പ്രസിഡന്റ് കലാമുദീന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി മുബാറക് സ്വാഗതം ആശംസിച്ചു. കെ എന്‍ എം മര്‍ക്കസുദ്ദഅവ സൗത്ത് സോണ്‍ ട്രഷറര്‍ എ പി നൗഷാദ് മണ്ഡലം ഇഫ്താര്‍ മീറ്റ് സംഗമവും സ്വാഗത സംഘ രൂപീകരണ യോഗവും ഉദ്ഘാടനം ചെയ്തു. ഷെമീര്‍ ഫലാഹി ഉദ്‌ബോധന പ്രഭാഷണം നിര്‍വഹിച്ചു. ചര്‍ച്ചകളില്‍ എ.എം. നസീര്‍, നജിമുദീന്‍, സുനീര്‍, ഷെരീഫ ടീച്ചര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പി. നസീര്‍ രക്ഷാധികാരി ആയും കലാമുദീന്‍ ചെയര്‍മാന്‍ ആയും മുബാറക് ജനറല്‍ കണ്‍വീനറായും ആലപ്പുഴ സ്വാഗത സംഘം രൂപികരിച്ചു. ഇഫ്താര്‍ മീറ്റിലും സ്വാഗത സംഘ രൂപീകരണ യോഗത്തിലും കെ എന്‍ എം, ഐ എസ് എം, എം ജി എം, എം എസ് എം, ഐ ജി എം നേതാക്കള്‍ പങ്കെടുത്തു.