ദുബൈ: കൃത്യതയും ഉത്തരവാദിത്വവും ഉറപ്പുവരുത്തി യു.എ.ഇയിലെ മള്‍ട്ടി സര്‍വീസ് ആപ്പായ കരീം വേറിട്ട ഓഫറുമായി ഉപഭോക്താക്കളിലേക്ക്. തങ്ങളുടെ ഉപഭോക്താക്കള്‍ നല്കുന്ന ഓര്‍ഡറുകള്‍ കൃത്യസമയത്ത് കയ്യിലെത്തിയില്ലെങ്കില്‍ കാത്തിരിക്കുന്ന ഓരോ മിനിറ്റിനും ഒരു ദിര്‍ഹം നഷ്ടപരിഹാരമെന്നാണ് പുതിയ വാഗ്ദാനം. ഈ വരുന്ന ജൂണ്‍ എട്ടുവരേ ഈ ഓഫര്‍ ലഭിക്കും. ഭക്ഷ്യ വസ്തുക്കളാണ് പ്രധാനമായും കരീം ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നത്. ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് അധികം വൈകാതെ തന്നെ അവ ഉപഭോക്താക്കള്‍ക്ക് എത്തിക്കാനുള്ള നൂതന പദ്ധതികളാണ് കരീം നടപ്പാക്കുന്നത്. പരമാവധി പത്ത് ദിര്‍ഹത്തിന്റെ ഓര്‍ഡറെങ്കിലും ചെയ്യുന്നവര്‍ക്കാണ് മേല്‍പ്പറഞ്ഞ ഓഫര്‍ ലഭിക്കുക.
