ഡോ. സുഹൈല്‍ അജാസ് ഖാന്‍ സൗദി ഇന്ത്യന്‍ അംബാസഡര്‍

Gulf News GCC World

ജിദ്ദ: സൗദി അറേബ്യയിലെ ഇന്ത്യന്‍ അംബാസഡറായി ഡോ. സുഹൈല്‍ അജാസ് ഖാന്‍ അധികാരമേറ്റു. സൗദി വിദേശകാര്യ മന്ത്രാലയത്തില്‍ അധികാരപത്രം കൈമാറിയ ശേഷം ഇന്ത്യന്‍ എംബസിയില്‍ പതാകയുയര്‍ത്തിയാണ് ചുമതലയേറ്റത്. 26ന് എംബസിയില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യും. സൗദി വിദേശകാര്യ മന്ത്രാലയം അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്നു. റിപ്പബ്ലിക് ദിനത്തില്‍ അദ്ദേഹം പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്യും.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ റിയാദ് എംബസി അംബാസിഡറായ ഡോ. ഔസാഫ് സഈദ് കിഴക്കന്‍ മേഖല സെക്രട്ടറിയായി സ്ഥാനക്കയറ്റം ലഭിച്ച് വിദേശകാര്യ മന്ത്രാലയത്തിലേക്ക് മടങ്ങിയിരുന്നു. മധ്യപ്രദേശിലെ ഇന്‍ഡോര്‍ സ്വദേശിയായ ഡോ. സുഹൈല്‍ അജാസ് ഖാന്‍ 1997 ബാച്ചിലെ ഐ എഫ് എസ് ഉദ്യോഗസ്ഥനാണ്. ലബനോണിലെ അംബാസഡര്‍ പദവിയിലായിരുന്നു ഇതുവരെ.

Leave a Reply

Your email address will not be published. Required fields are marked *