വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലിലോ വാട്‌സാപ്പിലോ അയക്കുക. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.
കല്പറ്റ: ഹജ്ജിന്റെ ചൈതന്യം കുടികൊള്ളുന്നത് ദൈവഭക്തിയിലാണെന്നും വിശ്വമാനവികതയാണ് ഹജ്ജിന്റെ സന്ദേശമെന്നും എം സി എഫ് ചെയര്‍മാന്‍ ഡോ ജമാലുദ്ദീന്‍ ഫാറൂഖി. കല്പറ്റ എം സി എഫിന്റെ ആഭിമുഖ്യത്തില്‍ എം സി എഫ് പബ്ലിക് സ്‌കൂളില്‍ സംഘടിപ്പിച്ച ഹജ്ജ് പഠന ക്ലാസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യഥാര്‍ത്ഥ ദൈവ വിശ്വാസത്തില്‍ അടിയുറച്ച് കര്‍മ്മങ്ങള്‍ ചെയ്യണമെന്നും ഹജ്ജിന്റെ ഫലം നിഷ്ഫലമാകുന്ന പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടരുതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.


പഠന ക്ലാസ് എം സി എഫ് ജനറല്‍ സെക്രട്ടറി ഡോ മുസ്തഫ ഫാറൂഖി ഉദ്ഘാടനം ചെയ്തു. ഹാജിമാര്‍ക്ക് ഹജ്ജ് കര്‍മ്മം വിവരിക്കുന്ന വീഡിയോയും പ്രദര്‍ശിപ്പിച്ചു. ചടങ്ങില്‍ സയ്യിദലവി സ്വലാഹി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഹാജിമാര്‍ക്ക് സ്‌നഹവിരുന്നും യാത്രയയപ്പും നല്‍കി. എം മുഹമ്മദ് മാസ്റ്റര്‍, നജീബ് തെന്നാനി, കെ പി മുഹമ്മദ്, നജീബ് കാരാടന്‍, സി കെ അബ്ദുല്‍ അസീസ്, സഹല്‍ മുട്ടില്‍ എന്നിവര്‍ സംബന്ധിച്ചു.