കോഴിക്കോട്: കെ പി സി സി പ്രസിഡന്റിനെതിരായ അറസ്റ്റില്‍ പ്രതിഷേധിച്ച് നാടെങ്ങും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി. രാത്രി കോഴിക്കോട് നഗരത്തില്‍ കമ്മിഷണര്‍ ഓഫിസിലേക്ക് പ്രകടനം നടത്തിയ പ്രവര്‍ത്തകര്‍ കമ്മിഷണര്‍ ഓഫിസിന് മുന്നില്‍ ഇരുപത് മിനുറ്റിലേറെ റോഡ് ഉപരോധിച്ചു. പൊലീസ് ബലം പ്രയോഗിച്ചതോടെ ഉന്തും തള്ളും ഉണ്ടായി. കെ സുധാകരനെതിരായ പ്രതികാര വേട്ടയെ ജില്ലയിലെ കോണ്‍ഗ്രസ് പ്രസ്ഥാനം ശക്തമായ് പ്രതിരോധിക്കുമെന്ന് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത ഡി സി സി പ്രസിഡന്റ് അഡ്വ. കെ പ്രവീണ്‍കുമാര്‍ പറഞ്ഞു. പിണറായി വിജയന്‍ തീക്കൊള്ളി കൊണ്ട് തലചൊറിയുകയാണ്. സുധാകരനെതിരായ കേസിലെ തിടുക്കം പിണറായി വിജയന്റെ പ്രതികാര ദാഹമാണ് കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ പി സി സി ജനറല്‍ സെക്രട്ടറി അഡ്വ. പി എം നിയാസ്, മുന്‍ ഡി സി സി പ്രസിഡന്റ് കെ സി അബു, യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി അഡ്വ. വിദ്യാ ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രതിഷേധ മാര്‍ച്ചിന് നേതൃത്വം നല്‍കി. വിവിധ പ്രദേശങ്ങളില്‍ പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചും പന്തംകൊളുത്തി പ്രകടനം നടത്തിയും പ്രതിഷേധം പ്രകടിപ്പിച്ചു.
യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് സൗത്ത് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. സൗത്ത് നിയോജക മണ്ഡലം പ്രസിഡന്റ് എം പി എ സിദ്ദിഖ് അധ്യക്ഷത വഹിച്ച പ്രതിഷേധ മാര്‍ച്ച് കെ എസ് യു മുന്‍ ജില്ലാ പ്രസിഡന്റ് വി ടി നിഹാല്‍ ഉദ്ഘാടനം ചെയ്തു. മുന്‍ കെ എസ് യു ഉപാധ്യക്ഷന്‍ പി പി റമീസ്, ജനീഷ് ലാല്‍ മുല്ലശേരി, അയ്യൂബ് ചാലപ്പുറം, ഷഹീര്‍ കൈതയില്‍, പി എം ആഷിക്, ജിപ്‌റിന്‍ , അര്‍ഷാദ് എം പി, മസ്‌ലൂക്, സാദിഖ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി