തെരുവിലിറങ്ങി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍; കല്പറ്റയില്‍ ഹൈവെ ഉപരോധിച്ചു

Wayanad

കല്പറ്റ: കെ പി സി സി പ്രസിഡന്റിനെതിരായ അറസ്റ്റില്‍ പ്രതിഷേധിച്ച് ജില്ലയിലെങ്ങും കോണ്‍ഗ്രസ് പ്രതിഷേധം. തെരുവിലിറങ്ങിയ പ്രവര്‍ത്തകര്‍ കല്പറ്റയില്‍ ഹൈവെ ഉപരോധിച്ചു. കെ സുധാകരനെതിരായ പ്രതികാര വേട്ടയെ ജില്ലയിലെ കോണ്‍ഗ്രസ് പ്രസ്ഥാനം ശക്തമായ് പ്രതിരോധിക്കുമെന്ന് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത ടി സിദ്ദീഖ് എം എല്‍ എ പറഞ്ഞു. പിണറായി വിജയന്‍ തീക്കൊള്ളി കൊണ്ട് തലചൊറിയുകയാണ്. സുധാകരനെതിരായ കേസിലെ തിടുക്കം പിണറായി വിജയന്റെ പ്രതികാര ദാഹമാണ് കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ പി സി സി മെമ്പര്‍ പി പി ആലി, അഡ്വ ടി ജെ ഐസക്ക്, ഗിരീഷ് കല്പറ്റ, ബാബു പിണ്ടിപ്പുഴ, ആയിഷ പള്ളിയാല്‍, ഹര്‍ഷല്‍ കോന്നാടന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.