കോട്ടയം: മണിപ്പൂരില്‍ നടക്കുന്ന കലാപത്തിനും കൂട്ട കൊലപാതകങ്ങള്‍ക്കും പിന്നില്‍ സംഘപരിവാര്‍ ശക്തികളാണെന്ന് രാഷ്ട്രീയ ജനതാദള്‍ അഖിലേന്ത്യ ജനറല്‍ സെക്രട്ടറി അനു ചാക്കോ ആരോപിച്ചു. ഇന്ത്യയില്‍ വിവിധ സ്ഥലങ്ങളിലായി മത ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ അതിഗുരുതരമായ തുടരുകയാണെന്നും 300ലധികം ജനങ്ങളെ കൊലപാതകം ചെയ്ത കലാപത്തിന്റെ പേരില്‍ മണിപ്പൂര്‍ സര്‍ക്കാരിനെ അടിയന്തരമായി പുറത്താക്കണമെന്നും അനു ചാക്കോ ആവശ്യപ്പെട്ടു. രാഷ്ട്രീയ ജനതാദള്‍ സംഘടിപ്പിച്ച ജനജാഗ്രത സദസ്സ് കോട്ടയം പ്രസ് ക്ലബ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അനു ചാക്കോ.
ദേശീയതലത്തില്‍ ജനതാദള്‍ പരിവാറുകള്‍ ലയിക്കേണ്ടത് മതേതര മുന്നേറ്റത്തിന് അനിവാര്യം ആണെന്നും ഇന്ത്യയിലെ ഇന്നത്തെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ ലാലു പ്രസാദ് യാദവ് നയിക്കുന്ന രാഷ്ട്രീയ ജനതാദളില്‍ ഇന്ത്യയിലെ വിഘടിച്ചു നില്‍ക്കുന്ന മുഴുവന്‍ സോഷ്യലിസ്റ്റ് ജനത ജനതാദള്‍ പാര്‍ട്ടികളും ലയിക്കേണ്ടത് അനിവാര്യമായിരിക്കുകയാണെന്നും അവര്‍ പറഞ്ഞു. ബീഹാറില്‍ നിതീഷ് കുമാര്‍ നേതൃത്വം നല്‍കുന്ന ജനതാദള്‍ യു, ഒറീസയില്‍ ബിജു പട്‌നയ്ക്ക് നേതൃത്വം നല്‍കുന്ന ബിജു ജനതാദള്‍, ഉത്തര്‍പ്രദേശില്‍ അഖിലേഷ് യാദാവ് നേതൃത്വം നല്‍കുന്ന സമാജവാദി പാര്‍ട്ടി, വിവിധ സംസ്ഥാനങ്ങളിലെ വിഘടിച്ച് നില്‍ക്കുന്ന ജനതാദള്‍ പ്രസ്ഥാനങ്ങള്‍ മഹാനായ വി പി സിംഗിന്റെ കീഴില്‍ ഒറ്റ ജനതാദള്‍ ആയി നിന്ന പോലെ ബി ജെ പിയുടെ വര്‍ഗീയ ന്യൂനപക്ഷ വിരുദ്ധ അജണ്ടകള്‍ക്കെതിരെ ലലു പ്രസാദ് യാദവ് നേതൃത്വം നല്‍കുന്ന രാഷ്ട്രീയ ജനതാദളില്‍ ലയിച്ച് ഒറ്റപാര്‍ട്ടിയാവേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് അനു ചാക്കോ ചൂണ്ടിക്കാട്ടി.
2024ലെ പൊതു തെരഞ്ഞെടുപ്പിന് മുമ്പ് ഈ ലയനം സാധ്യമാക്കി ഇന്ത്യയില്‍ നരേന്ദ്രമോദിക്കും ബി ജെ പിയും എതിരെ പ്രതിപക്ഷ മുന്നേറ്റത്തിന് വഴിയൊരുക്കണം. കര്‍ണാടകത്തിലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ഉജ്ജ്വല വിജയവും അവിടുത്തെ മതേതര സര്‍ക്കാര്‍ രൂപീകരണവും ഇന്ത്യയിലെ ജനങ്ങള്‍ക്ക് പ്രത്യാശ പകരുന്നതാണെന്നും ബി ജെ പിയെ കേന്ദ്രത്തില്‍ അധികാരത്തില്‍ നിന്നും പുറത്താക്കാന്‍ വേണ്ടി കോണ്‍ഗ്രസും ഇടതുപക്ഷ പാര്‍ട്ടികളും സോഷ്യലിസ്റ്റ് ജനതാ പ്രസ്ഥാനങ്ങളും, സംസ്ഥാന പാര്‍ട്ടികളായി നില്‍ക്കുന്ന മതേതര പാര്‍ട്ടികളും ഒന്നായി ചേര്‍ന്ന് വിശാല മതേതര ഐക്യം രൂപപ്പെട്ടു വരികയാണെന്നും അതിന്റെ ആദ്യ യോഗം ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ അധ്യക്ഷതയില്‍ 15 പ്രതിപക്ഷ കക്ഷികള്‍ യോഗം ചേര്‍ന്നുവെന്ന് അനു ചാക്കോ അറിയിച്ചു.
രാഷ്ട്രീയ ജനതാദള്‍ സംസ്ഥാന വൈസ് പ്രസിഡന്റ് K T ജോസഫ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു.
കോണ്‍ഗ്രസ് സംസ്‌കാര സാഹിതി സംസ്ഥാന ജനറല്‍ കണ്‍വീനര്‍ എന്‍ വി പ്രദീപ് കുമാര്‍, കാത്തലിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് Adv: പി പി ജോസഫ്, RJDപാര്‍ലമെന്ററി ബോര്‍ഡ് ചെയര്‍മാന്‍ ഡോ ജോര്‍ജ് ജോസഫ്, RJD സംസ്ഥാന സംഘടന ജനറല്‍ സെക്രട്ടാറി ബിനു പഴയചിറ, RJD സംസ്ഥാന ജനറല്‍ സെക്രട്ടാറി മേടയില്‍ അനില്‍കുമാര്‍, RJD സംസ്ഥാന സെക്രട്ടറി ബിറ്റാജ് ജോസഫ്, R JD സംസ്ഥാന സെക്രട്ടറി എന്‍ ഒ കുട്ടപ്പന്‍, RJD സംസ്ഥാന സെക്രട്ടറി മധു ചെമ്പുമുഴി, RJD കോട്ടയം ജില്ലാ പ്രസിഡന്റ് മാന്നാനം സുരേഷ്, പത്തനംതിട്ട ജില്ലാപ്രസിഡന്റ് ജോമോന്‍ ജോസഫ്, രാഷ്ട്രീയ കിസാന്‍ ജനതാദള്‍ സംസ്ഥാന പ്രസിഡന്റ് ടോമി ജോസഫ്, രാഷ്ട്രീയ യുവ ജനതാദള്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പ്രിയന്‍ ആന്റണി, രാഷ്ട്രീയ മഹിളാ ജനതാദള്‍ ജില്ലാ പ്രസിഡന്റ് ജിഷ വി നായര്‍, RJD കോട്ടയം ജില്ലാ ജനറല്‍ സെക്രട്ടറി അനില്‍ കുമാര്‍ മുലക്കുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു.