കല്പറ്റ: സര്‍ക്കാറിന്റെ മദ്യനയം സാമൂഹിക ധാര്‍മിക ജീവിതത്തില്‍ അരാജകത്വം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തിന്റെ പ്രധാന സാമ്പത്തിക വരുമാന സ്രോതസ്സായി മദ്യത്തെ പരിഗണിക്കുന്ന നയം പുനപ്പരിശോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കെ എന്‍ എം വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
സര്‍വ്വ തിന്മയുടേയും മാതാവാണ് മദ്യമെന്നാണ് പ്രവാചക വചനം. ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെ ശക്തമായ ബോധവല്‍ക്കരണ ക്യാമ്പയിന്‍ നടത്താന്‍ യോഗം തീരുമാനിച്ചു. ജില്ലാ ശാക്തീകരണ കൗണ്‍സില്‍ മീറ്റ് പി. പോക്കര്‍ ഫാറൂഖി ഉദ്ഘാടനം ചെയ്തു. കെ എന്‍ എം ജില്ല പ്രസിഡന്റ് യൂസഫ് ഹാജി ബത്തേരി അധ്യക്ഷത വഹിച്ചു. യൂനസ് ഉമരി പിണങ്ങോട് സ്വാഗതം പറഞ്ഞു.
സെക്രട്ടറി സയ്യിദ് അലി സ്വലാഹി പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
സി കെ ഉമ്മര്‍, ഷബീര്‍ അഹമ്മദ് ബത്തേരി, നജീബ് കാരാടന്‍, സി കെ അബ്ദുല്‍ അസീസ് പിണങ്ങോട്, അബ്ദുസ്സലാം കുന്നംപറ്റ, സ്വാലിഹ് എ പി പിണങ്ങോട്, അബുട്ടി മാസ്റ്റര്‍ വെള്ളമുണ്ട, ജംഷീദ് കല്‍പ്പറ്റ, റഹ്മത്ത് പിണങ്ങോട്, സി എച്ച് എം ഹനീഫ ദേവാല, എം മുഹമ്മദ് മാസ്റ്റര്‍ മുട്ടില്‍, ബാപ്പുട്ടി പന്തല്ലൂര്‍, ഹംസ മദനി മേപ്പാടി, ഹാഷിം മൗലവി ചെന്നലോട്, അബ്ദുറഹ്മാന്‍ മാനന്തവാടി, അഷറഫ് വെള്ളമുണ്ട, സ്വാലിഹ് മുട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു. ഹുസൈന്‍ മൗലവി കണിയാമ്പറ്റ സമാപന പ്രഭാഷണം നിര്‍വഹിച്ചു.