ലഹരി മാനവരാശിയുടെ വന്‍ വിപത്ത്; യുവാക്കള്‍ കരുതിയിരിക്കണം; ജില്ലാ ജഡ്ജ് (കോഓപ്പറേറ്റീവ് ട്രിബ്യൂണല്‍)

Thiruvananthapuram

തിരുവനന്തപുരം: ലോകത്തെയാകെ കാര്‍ന്നു തിന്നുന്ന ഏറ്റവും വലിയ വിപത്തായി ലഹരി ഇന്ന് മാറിയെന്നും അതില്‍പ്പെടാതിരിക്കാന്‍ യുവജനങ്ങള്‍ കരുതിയിരിക്കണമെന്നും ജില്ലാ ജഡ്ജി (കോഓപ്പറേറ്റീവ് ട്രിബ്യൂണല്‍) ശേഷദ്രിനാഥന്‍ പറഞ്ഞു. ഐക്യരാഷ്ട്ര സഭയുടെ 35 മത് അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചാരണത്തോടാനുബന്ധിച്ചു തിരുവനന്തപുരം ജില്ലാ ലീഗല്‍ സര്‍വീസസ് ആല്‍ക്കഹോള്‍ അന്റ് ഡ്രഗ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ അഡിക് ഇന്ത്യയുമായി ചേര്‍ന്നു ഗവ. മോഡല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടത്തിയ ദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡിന് ശേഷമുള്ള ലോക സാഹചര്യം മാറിയെങ്കിലും ലഹരി ഉപയോ?ഗത്തിന് കുറവുന്നുമില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ലഹരി മാഫിയ ലക്ഷ്യമിടുന്നത് കൗമാരക്കാരേയും, യുവാക്കളേയുമാണ്. ഈ യുവതലമുറയാണ് ഭാവിയില്‍ രാജ്യത്തെ നയിക്കേണ്ടവര്‍. അത് മനസിലാക്കി നാടിന് വേണ്ടി സന്നദ്ധ പ്രവര്‍ത്തകരാകാന്‍ യുവജനങ്ങള്‍ ശ്രമിക്കണം. പെണ്‍കുട്ടികള്‍ പോലും ലഹരി മാഫിയയുടെ കെണിയില്‍പ്പെടുന്നു. അറിഞ്ഞോ അറിയാതെയോ അവരുടെ കെണിയില്‍ അകപ്പെടുന്നവരുടെ ജീവിതം തിരികെ പിടിക്കാന്‍ ചില ഘട്ടത്തില്‍ സാധിക്കാതെ വരും, അതെല്ലാം മനസിലാക്കി വേണം ഇനിയുള്ള തലമുറ മുന്നോട്ട് പോകേണ്ടതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഈ കാലഘട്ടത്തില്‍ സ്‌നേഹമാണ് ലഹരിയെന്നും അത് മുറുകെ പിടിച്ച് ഏവരും മുന്നോട്ട് പോകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജിന്റെ അദ്ധ്യഷത വഹിച്ച ചടങ്ങില്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി സബ് ജഡ്ജി എസ്.ഷംനാദ് വിദ്യാര്‍ത്ഥികള്‍ക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അഡിക് ഇന്ത്യ ഡയറക്ടര്‍ ജോണ്‍സണ്‍ ജെ. ഇടയറന്മുള, മോഡല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ. വി. പ്രമോദ് തുടങ്ങിയവര്‍ പ്രസംഗിച്ചു