ദൈവത്തിന്‍റെ അതിഥികളാല്‍ ഭക്തി നിര്‍ഭരമായി മിനാ താഴ്‌വര

Gulf News GCC

റിയാദ്: ദൈവത്തിന്റെ അതിഥികളാല്‍ ഭക്തി നിര്‍ഭരമായി മിന താഴ്‌വര. ചെവ്വാഴ്ച്ചയാണ് ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമം നടക്കുന്നത്. മിനായില്‍ ഒരു ദിനം രാപ്പാര്‍ത്താണ് അറഫ സംഗമത്തില്‍ പങ്കെടുക്കാന്‍ തീര്‍ഥാടകര്‍ നീങ്ങുക. ഒരു പകല്‍ അറഫയില്‍ കഴിച്ചുകൂട്ടി മുസ്ദലിഫയില്‍ അന്തിയുറങ്ങി ബുധനാഴ്ച മിനായില്‍ തിരിച്ചെത്തും. അവിടെ മൂന്നു ദിനം രാപ്പാര്‍ത്താണ് കര്‍മങ്ങള്‍ പൂര്‍ത്തിയാക്കുക.

കൊവിഡിന് ശേഷം ഏറ്റവും കൂടുതല്‍ ഹാജിമാരെത്തുന്ന ഹജ്ജാണ് ഇത്തവണത്തേത്. 25 ലക്ഷം ചതുരശ്ര മീറ്ററില്‍ പരന്നുകിടക്കുന്ന മിനാ താഴ്‌വരയില്‍ രണ്ട് ലക്ഷത്തോളം തമ്പുകളുണ്ട്. ഇത്തവണ മിനയെ കൂടുതല്‍ മികവുകളോടെയാണ് ഒരുക്കിയിട്ടുള്ളത്. തമ്പുകളിലെ സൗകര്യങ്ങള്‍ ഹോട്ടലിന് സമാനമാണ്. ഇതിന് പുറമെ റസിഡന്‍ഷ്യല്‍ ടവറുകള്‍ കൂടി അഭ്യന്തര തീര്‍ത്ഥാടകര്‍ക്കായി ഒരുങ്ങിയിട്ടുണ്ട്.