കേരളസര്‍വകലാശാല: മികവിലും വളര്‍ച്ചയിലും മുന്‍നിരയില്‍

Articles

നിങ്ങള്‍ക്കും വാര്‍ത്തകളയക്കാം. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.

നാക്ക് റീ അക്രിഡിറ്റേഷനില്‍ A++ നേട്ടം സ്വന്തമാക്കിയ അഭിമാന തിളക്കത്തിലാണ് കേരള സര്‍വ്വകലാശാല. 3.67 ഗ്രേഡ് പോയിന്റോടെ രാജ്യത്തെ സംസ്ഥാന സര്‍വ്വകലാശാലകളില്‍ ഇന്ന് ഒന്നാം സ്ഥാനത്താണ്. കൂടാതെ ഇപ്പോള്‍ NIRF റാങ്കിംഗില്‍ സംസ്ഥാനത്ത് സര്‍വകലാശാല ഒന്നാം സ്ഥാനത്താണ്. ഒത്തുചേര്‍ന്ന പ്രവര്‍ത്തനവും അര്‍പ്പണ ബോധത്തോടെയുള്ള കഠിനാദ്ധ്വാനവും ദിശാബോധമുള്ള പദ്ധതി കളുമാണ് നമ്മുടെ വിജയത്തിന്റെ ചാലകശക്തി. ജ്ഞാനം കുടികൊള്ളുന്നത് കര്‍മ്മത്തിലാണെന്ന് പ്രഖ്യാപിക്കുന്ന സര്‍വക ലാശാലയാണ് നമ്മുടേത്. കാലം ഏല്പിച്ച കര്‍ത്തവ്യങ്ങളാണ് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നമ്മള്‍ നിര്‍വഹിച്ചത്. നാക്ക് റി അക്രഡിറ്റേഷനുവേണ്ടി സര്‍വകലാശാലയില്‍ എത്തിച്ചേര്‍ന്ന രാജ്യത്തെ ശ്രദ്ധേയരായ വൈസ്ചാന്‍സിലര്‍മാരടങ്ങുന്ന ടീമിന്റെ ചെയര്‍മാന്‍ പറഞ്ഞത് ഒരു സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയ്ക്ക് ചെയ്യാനാ വുന്ന കാര്യങ്ങളില്‍ ഒട്ടുമിക്കതും കേരള സര്‍വ്വകലാശാലയില്‍ കാണാന്‍ കഴിഞ്ഞിട്ടുണ്ട് എന്നാണ്. പഠന ഗവേഷണങ്ങളില്‍ സര്‍വകലാശാലയുടെ മുന്നേറ്റം ആവേശാനുഭവങ്ങളാണ്. അതിന് പര്യാപ്തമായ പശ്ചാത്തല സൗകര്യവികസനമാണ് ഈ കാലയളവില്‍ സാദ്ധ്യമാക്കിയത്.

പഠനവകുപ്പുകള്‍ക്കായി മൂന്നുലക്ഷത്തി തൊണ്ണൂറായിരം സ്‌ക്വയര്‍ഫീറ്റ് കെട്ടിടം കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് സര്‍വകലാ ശാലയില്‍ നിര്‍മ്മിച്ചു. 10 മള്‍ട്ടിമീഡിയ തീയേറ്റര്‍ ക്ലാസ്‌റൂമുകളും 32 സ്മാര്‍ട്ട് ക്ലാസ് റൂമുകളും തയ്യാറാക്കിക്കൊണ്ട് ആധുനികമായ സൗകര്യങ്ങളിലേക്ക് നാമുയര്‍ന്നു. പരീക്ഷാരംഗത്തും ലൈബ്രറി മേഖലയിലും ഗവേഷണ സംവിധാനങ്ങളിലും ടെക്‌നോളജിയുടെ സാധ്യതകളെല്ലാം ഉപയോഗിക്കുന്ന സംവിധാനം ഒരുക്കി. ലബോ റട്ടറികള്‍ അത്യാധുനിക ഉപകരണങ്ങള്‍ ഒരുക്കിവരുന്നു. അതുകൊ ണ്ടുതന്നെ പഠന രംഗത്തും ഗവേഷണ രംഗത്തും കൂടുതല്‍ മികവു ഗവേഷണ ഡയറക്ടറേറ്റ് സ്ഥാപിച്ച് ഗവേഷണ സഹായക പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി. വിദ്യാര്‍ത്ഥി സുരക്ഷാ പദ്ധതി ഉള്‍പ്പെടെ വിദ്യാര്‍ത്ഥി സൗഹൃദ പ്രവര്‍ത്തനങ്ങ ളില്‍ സര്‍വകലാശാല വളരെയധികം മുന്നേറിയിട്ടുണ്ട്.

നിരവധി പുതിയ കോഴ്‌സുകളാണ് ഇക്കാലയളവില്‍ പഠന വകുപ്പുകളില്‍ വിഭാവന ചെയ്തിട്ടുള്ളത്. സ്‌പെയ്‌സ് ഫിസിക്‌സ്, റിന്യൂവബിള്‍ ക്ലൈമെറ്റ് ചെയ്ഞ്ച്, ബ്ലൂ എക്കോണമി, ഫിനാഷ്യല്‍ ഇക്ക ണോമിക്‌സ്, ഇന്റര്‍നാഷണല്‍ റിലേഷന്‍സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റ ലിജന്‍സ് തുടങ്ങിയ ഏറ്റവും നൂതനമായ നിരവധി കോഴ്‌സുകള്‍ ആ പട്ടികയിലുണ്ട്. കേരള സര്‍ക്കാര്‍ പ്രോജക്ട് മോഡില്‍ ഫംഗ്ഷ ണല്‍ മെറ്റീരിയല്‍സ്, മിഷ്യന്‍ ലേണിംഗ്, ഡിസൈനിംഗ് എന്നി ങ്ങനെ മൂന്ന് പി. ജി. കോഴ്‌സുകള്‍ക്കാണ് പുതുതായി അനുമതി നല്കിയിട്ടുള്ളത്. ഗവേഷണരംഗത്തു നിരവധി വിദേശ സര്‍വകലാശാലകളും എണ്ണപ്പെട്ട വ്യവസായ സ്ഥാപനങ്ങളുമായി ധാരണാപത്രം ഒപ്പുവെച്ച് അഭിമാനപൂര്‍വ്വം പ്രവര്‍ത്തിച്ചുവരുന്നു.

കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് അഭിമാനമായി A++ ന്റെ സൂര്യതിളക്കം അഭിമാനപൂര്‍വ്വം സമ്മാനിച്ച കേരളത്തിന്റെ ഈ പ്രഥമ സര്‍വ്വകലാശാലയ്ക്ക് ഇനിയും ഒട്ടേറെ കാതം മുന്നേറാനുണ്ട്. അക്കാദമിക മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍, പാഠ്യപദ്ധതി, ഗവേഷണം, ഭരണനിര്‍വ്വഹണം, വിവിധ സേവന പ്രവര്‍ത്തനങ്ങള്‍ എന്നീ രംഗങ്ങളില്‍ നമ്മള്‍ നേടിയ ദേശീയ അംഗീകാരം ശ്രമകരമായ വലിയ ഉത്തരവാദിത്വങ്ങളിലേക്കാണ് സര്‍വ്വകലാശാലയെ ക്ഷണിക്കുന്നത്. പൗധര്‍മ്മവും മാനവിക തയും നെഞ്ചേറുന്ന, ശാസ്ത്രബോധമുള്ള, യുക്തിഭദ്രതയോടെ ജീവിക്കുന്ന, നിലവിലുള്ളതിനെ സാമൂഹിക വിശകലനവിധേയ മായി മറികടക്കാന്‍ ത്രാണിയുള്ള തലമുറയ്‌ക്കൊപ്പമാകണം ആ ക്ഷണം നമുക്ക് ഏറ്റെടുക്കേണ്ടത്. അനന്യവും അത്ഭുതാവഹവു മായ നേട്ടങ്ങളുടെ ഗിരിശൃംഗങ്ങളാകണം നമ്മുടെ ലക്ഷ്യം. ലോക നിലവാരത്തില്‍ ആദ്യനൂറിലൊന്നായി അതിവേഗം നമുക്കെത്താ നാവണം. അതിനു പര്യാപ്തമായ പ്രവര്‍ത്തനങ്ങള്‍ അനവരതം നടന്നുവരുന്നു.

ഫിസിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ മൈക്രോവേവ് മെറ്റീരിയല്‍ ലാബ് ഒരുകോടി അറുപത്തിനാലു ലക്ഷം രൂപ ചെലവിഴിച്ച് പണി പൂര്‍ത്തിയായി. സ്‌കൂള്‍ ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ലൈബ്രറിസയന്‍സിന് പുതിയ കെട്ടിടം നാലു കോടി അന്‍പത്തിമൂന്നു ലക്ഷം രൂപ ചെലവഴിച്ചാണ് പണി പൂര്‍ത്തിയാകുന്നത്. ബയോകെമിസ്ട്രി ഡിപ്പാര്‍ട്ട്‌മെന്റിന്റെ ലാബോറട്ടറി കോംപ്ലക്‌സിനായി ഒരുകോടിയിലേറെ രൂപയാണ് നീക്കിവെച്ചത്. എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട് മെന്റിന് കാര്യവട്ടത്ത് ഒരുകോടിയോളം രൂപയുടെ കെട്ടിടം പൂര്‍ത്തിയാകുന്നു. 3.56 കോടി രൂപയ്ക്കാണ് ആണ്‍കുട്ടികള്‍ക്കുള്ള പുതിയ ഹോസ്റ്റലിന്റേയും ഇന്റര്‍ നാഷണല്‍ ഹോസ്റ്റലിന്റേയും മെസ് ഹാളിന്റേയും വാഷ്‌റൂമുകളുടെയും നിര്‍മ്മാണം. 4 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിക്കുന്ന EMS മെമ്മോറിയല്‍ മള്‍ട്ടി പര്‍പ്പസ് കോണ്‍ഫറന്‍സ് ഹാളിന്റേയും സെമിനാര്‍ ഹാളിന്റെയും നിര്‍മ്മാണം പൂര്‍ത്തിയായി. സര്‍വകലാശാല ജീവന ക്കാര്‍ക്കും അദ്ധ്യാപകര്‍ക്കുമായി രണ്ട് ഫ്‌ളാറ്റ് സമുച്ചയങ്ങളും യാഥാര്‍ത്ഥ്യമാവുകയാണ്.

25 കോടി രൂപ മുതല്‍മുടക്കിയുള്ള 8500 സ്‌ക്വയര്‍ഫീറ്റ് വലിപ്പത്തിലുള്ള ഡോ. കെ. അയ്യപ്പപ്പണിക്കര്‍ മെമ്മോ റിയല്‍ ഫോറിന്‍ ലാംഗ്വേജസ് ബില്‍ഡിംഗ്, 8 കോടി രൂപ നീക്കിവച്ചുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റിന്യൂവബിള്‍ എനര്‍ജി പഠനകേന്ദ്രങ്ങള്‍ക്കുള്ള കെട്ടിടങ്ങള്‍, 10 കോടി രൂപയുടെ ഇന്‍ഡോര്‍ ട്രെയിനിംഗ് ഹാള്‍, 7.5 കോടി രൂപ ചെലഴിക്കുന്ന കമ്പ്യൂട്ടര്‍ സയന്‍ സിന്റെ പുതിയ കെട്ടിടം, 9 കോടി രൂപയുടെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിന്റെ (IMK) പുതിയ മന്ദിരം, 4 കോടി രൂപ യുടെ യൂണിവഴ്‌സിറ്റി പ്രസ്സിന്റെ പുതിയ കെട്ടിടം, 3 കോടി രൂപ യുടെ Advanced Cetnre for Regenerative Medicine and Stem Cell കെട്ടിടം, 80 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിക്കുന്ന ടര്‍ഫ്, സുഗതകുമാരി സ്മൃതിവനം എന്നിവ സര്‍വകലാശാലയുടെ അഭിമാന പദ്ധതികളാണ്.

കഴിഞ്ഞ ഒക്ടോബര്‍ 18ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്‍, ധനകാര്യമന്ത്രിയുടെയും, ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെയും സാന്നിദ്ധ്യത്തില്‍ കാര്യവട്ടം കാമ്പ സില്‍ തറക്കല്ലിട്ട കിഫ്ബി പദ്ധതികളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വളരെവേഗത്തില്‍ നടന്നുവരുന്നു. രണ്ടര കോടി രൂപ ചെല വഴിച്ചുള്ള ക്ലിഫിന്റെ എക്സ്റ്റന്‍ഷന്‍ ബില്‍ഡിങ്ങിന്റെ നിര്‍മ്മാണം പൂര്‍ത്തിയാവുകയാണ്. 21 കോടി രൂപ ചെലവഴിച്ചുള്ള പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കുമുള്ള ഹോസ്റ്റല്‍ ഡോര്‍മെറ്ററികളുടെ നിര്‍മ്മാണവും യാഥാര്‍ത്ഥ്യമാവുന്നു. 16 കോടി രൂപയാണ് റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് ബ്ലോക്കിന്റെ നിര്‍മ്മാണത്തിനായി നീക്കിവച്ചിരിക്കുന്നത്. ഒന്നരക്കോടി രൂപയാണ് ആംഫി തിയേറ്റര്‍ നിര്‍മ്മാണത്തിന് മാറ്റിവച്ചത്. രണ്ട് ഓപ്പണ്‍ ക്ലാസ് റൂമുകളുടെ നിര്‍മ്മാണത്തിന് 70 ലക്ഷം രൂപയാണ്. ഇവയെല്ലാംകൂടി 56 കോടി രൂപയുടെ കിഫ്ബി പദ്ധതികളാണ് നിര്‍മ്മാണം നടക്കുന്നത്. കൂടാതെ ലബോറട്ടറികളുടെ ലോകനിലവാരങ്ങളിലേക്ക് നമ്മുടെ സെന്‍ട്രല്‍ ലബോറട്ടറിയായ ക്ലിഫിനെ ഉയര്‍ത്താന്‍ 48.72 കോടി രൂപയുടെ ആധുനിക ഉപകരണങ്ങളാണ് മുന്നിലുളളത്. കെട്ടിടങ്ങളും ഉപകരണങ്ങളുമായി 45.38 കോടി രൂപയുടേതാണ് രണ്ടാംഘട്ട കിഫ്ബി പദ്ധതി.

സംസ്ഥാന ബഡ്ജറ്റില്‍ കിഫ്ബി വഴി വിഭാന ചെയ്തിരുന്ന Translation Research Cetnre in Universtiy of Kerala ക്ക് അംഗീകാരം ലഭിച്ചു. അക്കാദമിക ഗവേഷണ പ്രവര്‍ത്തനങ്ങളെ ഉല്‍പാദവുമായി ബന്ധിപ്പിക്കുന്നതിനും അവയെ ഉല്‍പാദക പ്രക്രിയയിലേക്ക് പരിവര്‍ത്തിപ്പിക്കുന്നതിനുമായി 24.64 കോടി രൂപയുടെ കിഫ്ബി ധനസഹായത്തോടെയാണ് പ്രസ്തുത സെന്ററിന് അംഗീകാരം ലഭ്യമായിട്ടുള്ളത്. കാമ്പസിലെ ഹോസ്റ്റല്‍ സൗകര്യം മെച്ചപ്പെടുത്തു ന്നതിലേക്കായി സംസ്ഥാനസര്‍ക്കാരിന്റെ ബഡ്ജറ്റില്‍ വിഭാവനം ചെയ്തിരുന്ന പുതിയ വനിത ഹോസ്റ്റലിന്റെയും (3 Occupency യിലുള്ള 64 മുറികള്‍). ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സ് ഹോസ്റ്റലി ന്റേയും (16 സ്റ്റൂഡിയെ അപ്പാര്‍ട്ട്‌മെന്റോടു കൂടിയ) നിര്‍മ്മാണത്തിനുള്ള പ്രാരംഭ നടപടികള്‍ 28.21 കോടി രൂപയുടെ കിഫ്ബി ധനസ ഹായത്തോടെയുളളതാണ്.

ഡോ. താണു പത്മനാഭന്‍ സെന്റര്‍ ഫോര്‍ ആസ്‌ട്രോഫി സിക്‌സ് ആന്റ് ആസ്‌ട്രോണമിക്‌സ് തുടങ്ങുവാനായി 88 കോടി രൂപയുടെ പദ്ധതി സംസ്ഥാന സര്‍ക്കാരിനു സമര്‍പ്പിച്ചു. ഈ പദ്ധതിക്ക് സംസ്ഥാന ഹയര്‍ എഡ്യൂക്കേഷന്‍ വകുപ്പ് എ. എസ് നല്‍കി. കെ.എസ്.ഐ.ടി.എല്ലിനെ എസ്.പി.വി. ആയി നിയോഗിച്ചുകഴി ഞ്ഞു. സെന്ററിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളുക്കുള്ള ഭരണസം വിധാനത്തിനു രൂപംനല്‍കാന്‍ സംസ്ഥാന ഗവണ്മെന്റ് നിയമനിര്‍മ്മാ ണത്തിന്റെ ഘട്ടത്തിലേക്ക് നീങ്ങുകയാണ്. ഈ നിലയിലെല്ലാം വിസ്മയകരമായ ഒരു വികസന കാല ഘട്ടത്തിലൂടെയാണ് കേരള സര്‍വകലാശാല കടന്നുപോകുന്നത്. പിന്നിട്ട ആറു വര്‍ഷത്തിനിടയില്‍ മൂന്നു ലക്ഷത്തി തൊണ്ണൂറായിരം സ്‌ക്വയര്‍ഫീറ്റ് വിസ്തൃതിയിലുള്ള കെട്ടിടം നിര്‍മ്മിച്ചുകഴിഞ്ഞു. ഒരു ലക്ഷത്തി ഇരുപതിനായിരം സ്‌ക്വയര്‍ഫീറ്റ് വിസ്തൃതിയില്‍ കെട്ടിട നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്നു. മൂന്നുലക്ഷം സ്‌ക യര്‍ഫീറ്റ് കെട്ടിട നിര്‍മ്മാണ നടപടികളിലേക്ക് പോവുകയാണ്. ആകെ എട്ടുലക്ഷത്തി അറുപതിനായിരം സ്‌ക്വയര്‍ഫീറ്റ് വിസ്തൃതിയുള്ള കെട്ടിടങ്ങളുടെ നിര്‍മ്മിതിയാണ് കാമ്പസില്‍ പൂര്‍ത്തിയാ കുന്നത്.

ഈ പശ്ചാത്തലത്തില്‍ ആധുനിക സൗകര്യങ്ങളോടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഇ.എം.എസ്. ഹാളും വൈവിദ്ധ്യമാര്‍ന്ന ഇതരപദ്ധതികളും 2023 ജൂണ്‍ 28 ന് വൈകിട്ട് 3.00 മണിക്ക് കാര്യവട്ടം കാമ്പസില്‍ ബഹു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഡെപ്യൂട്ടി സ്പീക്കറും എം.എല്‍.എമാരും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുകയാണ്. ഗ്രേഡിങ്ങും റാങ്കിങ്ങും ഉയര്‍ന്നതാകുമ്പോഴും സാധാരണക്കാരായ വിദ്യാര്‍ത്ഥികളുടെ മികവിനെ ഏറ്റവും കുറഞ്ഞ ചെലവില്‍ പരിരക്ഷിച്ചു വളര്‍ത്തുന്ന പ്രതിജ്ഞാബദ്ധത ഈ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയുടെ സാമൂഹ്യനീതിയുടെ അന്തസത്തയെയാണ് അടയാളം ചെയ്യുന്നത്. ഹൈറ്റ്‌സ് 2023 എന്ന റിസര്‍ച്ചേര്‍സ് ഫെസ്റ്റ് സര്‍വ്വകലാശാലയുടെ പഠന ഗവേഷണ പ്രവര്‍ത്തനങ്ങളുടെ മഹാ പ്രദര്‍ശനമായിരുന്നു. അടിസ്ഥാന സൗകര്യവികസനത്തിലും അക്കാദമിക് മികവിലും പൊതുസര്‍വ്വകലാശാല എന്ന നിലയില്‍ പുതിയ ചുവടുവയ്പ്പുകളാണ് കേരളസര്‍വ്വകലാശാല നടത്തിക്കൊണ്ടിരിക്കുന്നത്. സര്‍വ്വകലാശാലയെ ഗ്ലോബല്‍ റാങ്കിങ്ങില്‍ എത്തിക്കുകയെന്ന മഹാദൗത്യമാണ് മുന്നിലുള്ളത്. അതിനായി കേരളസര്‍ക്കാര്‍ നല്‍കിവരുന്ന സഹായസഹകരണങ്ങള്‍ വളരെ വലുതാണ്. മാതൃകാപരമായ ഒട്ടേറെ അക്കാദമിക പദ്ധതികളും ഭൗതികവികസനവും സര്‍വ്വകലാശാലയുടെ കാര്യവട്ടം കാമ്പസിനെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നു. പൂര്‍ത്തിയാക്കിയ ഒട്ടേറെ പദ്ധതികളും പുതുതായി ആരംഭിക്കാന്‍ തയ്യാറായിട്ടുള്ള പദ്ധതികളും ഉദ്ഘാടനം ചെയ്യുകയാണ്. ഇതിനായി കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ 2023 ജൂണ്‍ 28 ന് വൈകിട്ട് 3 മണിക്ക് കാര്യവട്ടം ക്യാമ്പസ്സില്‍ എത്തുകയാണ്.

ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആര്‍.ബിന്ദു, പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി, സാംസ്‌ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ., അഡ്വ.വി.ജോയി എം.എല്‍.എ എന്നിവര്‍ മുഖ്യമന്ത്രിയ്‌ക്കൊപ്പം പൂര്‍ത്തിയായ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകയും മറ്റുള്ളവയുടെ നിര്‍മ്മാണപ്രവര്‍ത്തങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്യും.