കൊച്ചി: കടമക്കുടിയില്‍ ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. നിജോ (39), ഭാര്യ ശില്പ(32), മക്കളായ ഏബല്‍ (7) ആരോണ്‍ (5) എന്നിവരാണ് മരിച്ചത്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ജീവനൊടുക്കിയതായിരിക്കാമെന്നാണ് പൊലീസ് നിഗമനം.
കുട്ടികള്‍ക്ക് വിഷം നല്കിയ ശേഷം അച്ഛനും അമ്മയും തൂങ്ങി മരിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് നാല് പേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ശില്പ വിദേശത്താണ് ജോലി ചെയ്തിരുന്നത്. നിജോ കടമക്കുടിയില്‍ കെട്ടിട നിര്‍മ്മാണ തൊഴിലാളിയാണ്. കഴിഞ്ഞ ദിവസമാണ് വിദേശത്ത് നിന്ന് ശില്പ അവധിക്ക് നാട്ടിലെത്തിയത്.