കേരള സര്‍വ്വകലാശാലയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഇ എം എസ് ഹാളും ഇതര പദ്ധതികളും ഉദ്ഘാടനം ചെയ്തു

Kerala

തിരുവനന്തപുരം: കേരളസര്‍വ്വകലാശാലയില്‍ ആധുനിക സൗകര്യങ്ങളോടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഇ എം എസ് ഹാള്‍, ട്രാന്‍സലേഷണല്‍ റിസര്‍ച്ച് ആന്റ് ഇന്നൊവേഷന്‍ സെന്റര്‍ (TRIC-KU), ശ്രീവിദ്യാധിരാജ ചട്ടമ്പിസ്വാമി ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ സ്റ്റഡി ആന്റ് റിസര്‍ച്ച്, എ ആര്‍ രാജരാജവര്‍മ്മ ട്രാന്‍സിലേഷന്‍ സ്റ്റഡി സെന്റര്‍, ഫിസിക്‌സ് പഠനവകുപ്പിന്റെ മൈക്രോവേവ് മെറ്റീരിയല്‍ ലബോറട്ടറി കെട്ടിടം, അയ്യപ്പപ്പണിക്കര്‍ സ്മാരക ഫോറിന്‍ ലാംഗ്വേജസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം എന്നിവ ഡോ. ആര്‍. ബിന്ദു (ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി) നിര്‍വ്വഹിച്ചു.

പുതുതായി തുടങ്ങുന്ന സെന്റര്‍ ഫോര്‍ അക്കാദമിക് ആന്റ് പ്രൊഫഷണല്‍ ട്രെയിനിങ് (C-APT) സെന്ററിന്റെ ഉദ്ഘാടനം വി.ശിവന്‍കുട്ടി (പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി) നിര്‍വഹിച്ചു. ഹരിതശോഭയോടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച സുഗതകുമാരി സ്മൃതിവനത്തിന്റെ ഉദ്ഘാടനവും ശ്രീനാരായണ സാഹിത്യത്തിന്റെ വിവരണാത്മക ഗ്രന്ഥസൂചിയുടെ പ്രകാശനവും സജി ചെറിയാന്‍ (സാംസ്‌കാരിക വകുപ്പ് മന്ത്രി) നിര്‍വഹിച്ചു.

അദ്ധ്യാപകര്‍ക്കായി പുതുതായി നിര്‍മ്മിച്ച അപ്പാര്‍ട്ടുമെന്റ് അഡ്വ. വി. ജോയി എം എല്‍ എ. ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ ലബോറട്ടറിയായ ക്ലിഫിന്റെ മൂന്നാം നിലയും ജീവനക്കാര്‍ക്കായി നിര്‍മ്മിച്ച അപ്പാര്‍ട്ടുമെന്റുകളുടെയും ഉദ്ഘാടനം വൈസ് ചാന്‍സലര്‍ പ്രൊഫ.(ഡോ.)മോഹനന്‍ കുന്നുമ്മല്‍ ഉദ്ഘാടനം ചെയ്തു.

പ്രൊഫ.(ഡോ.)മോഹനന്‍ കുന്നുമ്മല്‍ (വൈസ് ചാന്‍സലര്‍) അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സിന്‍ഡിക്കേറ്റ് അംഗങ്ങളായ അഡ്വ.കെ.എച്ച്.ബാബുജാന്‍, ഡോ.എസ്.നസീബ്, ബി.പി.മുരളി, അഡ്വ.എ.അജികുമാര്‍, അഡ്വ.ബി.ബാലചന്ദ്രന്‍, അഡ്വ.ജി.മുരളീധരന്‍, പ്രൊഫ.കെ.ജി.ഗോപ്ചന്ദ്രന്‍, രഞ്ചു സുരേഷ്, ആര്‍.അരുണ്‍കുമാര്‍, പി.രാജേന്ദ്രകുമാര്‍, ഡോ.കെ.ബി.മനോജ്, ഡോ.കെ.ലളിത, ജി.ബിജുകുമാര്‍, എസ്.സന്ദീപ് ലാല്‍, ഡോ.പി.എം.രാധാമണി (ക്യാമ്പസ് ഡയറക്ടര്‍), നവീന്‍ പി.എം. (ചെയര്‍മാന്‍, റിസര്‍ച്ചേഴ്സ് യൂണിയന്‍), കുമാരി തേജസ്വിനി എം.സി. (ചെയര്‍പേഴ്‌സണ്‍, ഡിപ്പാര്‍ട്‌മെന്റ്‌സ് യൂണിയന്‍) എന്നിവര്‍ പരിപാടിയില്‍ സംസാരിച്ചു. രജിസ്ട്രാര്‍ പ്രൊഫ.(ഡോ.) കെ. എസ്. അനില്‍ കുമാര്‍ നന്ദി പറഞ്ഞു.