നടന്‍ വിനോദ് തോമസിന്‍റെ ജീവനെടുത്തത് എ സിയില്‍ നിന്ന് പുറത്തുവന്ന വിഷവാതകമോ?

Kerala

കോട്ടയം: നടന്‍ വിനോദ് തോമസിന്റെ ജീവനെടുത്തത് എ സിയില്‍ നിന്നുള്ള വിഷവാതകമെന്ന സംശയം. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സിനിമ സീരിയല്‍ താരം വിനോദ് തോമസിനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കോട്ടയം പാമ്പാടിയിലെ ബാറിനു സമീപം ആയിരുന്നു വിനോദിനെ കാറിനകത്ത് അബോധാവസ്ഥയില്‍ ഹോട്ടല്‍ ജീവനക്കാരാണ് കണ്ടെത്തി ആശുപത്രിയിലാക്കിയെങ്കിലും ജീവന്‍ നഷ്ടമാകുകയായിരുന്നു.

രണ്ടു മണി മുതല്‍ സ്റ്റാര്‍ട്ടാക്കിയ കാറില്‍ വിനോദ് ഇരുന്നെന്നാണ് നിഗമനം. വിനോദിനെ മണിക്കൂറുകളോളം കാണാതെ വന്നതോടെയുള്ള അന്വേഷണത്തിലാണ് കാറിനകത്ത് അബോധാവസ്ഥയില്‍ ഹോട്ടല്‍ ജീവനക്കാര്‍ കണ്ടെത്തിയത്.

കാറിന്റെ ചില്ല് പൊട്ടിച്ചാണ് വിനോദിനെ പുറത്തെടുത്തത്. സ്റ്റാര്‍ട്ടാക്കിയ കാറില്‍ പ്രവര്‍ത്തിച്ചിരുന്ന എ സിയില്‍ നിന്ന് വമിച്ച വിഷവാതകം ശ്വസിച്ചതാവാം മരണകാരണമെന്നാണ് സംശയിക്കുന്നത്. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ എന്നാണ് പൊലീസ് വ്യക്തമാക്കിയത്.