നിങ്ങള്‍ക്കും വാര്‍ത്തകളയക്കാം. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.
സിനിമ വര്‍ത്തമാനം / പി.ശിവപ്രസാദ്
കൊച്ചി: ദേവിദാസന്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ വിംഗ് കമാന്‍ഡര്‍ ദേവീദാസ് കഥ തിരക്കഥ സംഭാഷണം എഴുതി നിര്‍മ്മിക്കുന്ന പുതിയ ചിത്രമാണ് ‘കൃഷ്ണ കൃപാസാഗരം’. നവാഗത സംവിധായകന്‍ അനീഷ് വാസുദേവന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജയകൃഷ്ണന്‍, കലാഭവന്‍ നവാസ്, സാലു കൂറ്റനാട്, ശ്രീനിവാസന്‍, ബിജീഷ് അവണൂര്‍ ,മനു മാര്‍ട്ടിന്‍, അഭിനവ്, ശൈലജ കൊട്ടാരക്കര, ഐശ്വര്യസഞ്ജയ്, ജ്യോതികൃഷ്ണ തുടങ്ങിയവരും അഭിനയിക്കുന്നു. പുതുമുഖം ആതിര മുരളിയാണ് ചിത്രത്തിലെ നായിക. ഒരു എയര്‍ ഫോഴ്‌സ് ഓഫീസര്‍ക്ക് അയാളുടെ വീടിനോടും വീട്ടുകാരോടും ഉള്ള സ്‌നേഹവും ഉത്തരവാദിത്തവും മൂലം അനുഭവിക്കേണ്ടിവന്ന യാതനകളുടെ ഒരു നേര്‍കാഴ്ചയാണ് സിനിമ.
കോപ്രൊഡ്യൂസര്‍: ദീപക് ദേവീദാസന്‍, ക്യാമറ: ജിജു വിഷ്വല്‍, അസോസിയേറ്റ് ഡയറക്ടര്‍: ജയേഷ് വേണുഗോപാല്‍, അരുണ്‍ സിതാര അടൂര്‍, അസിസ്റ്റന്റ് ഡയറക്ടര്‍: ജനാര്‍ദ്ദനന്‍, സഞ്ജയ് വിജയ്, അഭിലാഷ്, ആകാശ് സഞ്ജയ്, ആര്‍ട്ട്: അടൂര്‍ മണിക്കുട്ടന്‍, മേക്കപ്പ്: സ്വാമി അടൂര്‍, കോസ്റ്റ്യൂം: ബിജു നാരായണന്‍, സംഗീതം: മനു കെ സുന്ദര്‍, ആലാപനം: രാജലക്ഷ്മി, പശ്ചാത്തലസംഗീതം: രവി വര്‍മ്മ, എഡിറ്റര്‍: ശ്യംലാല്‍, സൗണ്ട് എഞ്ചിനീയര്‍: ജോയ് ഡി.ജി നായര്‍, ഡി.ഐ: മഹേഷ് വെള്ളായണി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: നവീന്‍ നാരായണന്‍, പ്രൊജക്റ്റ് ഡിസൈനര്‍ സഞ്ജയ്‌വിജയ്, സ്‌പോട് എഡിറ്റര്‍: അജു അജയ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.