ആര്‍ ജെ ഡി എറണാകുളം ജില്ലാ കാര്യാലയം ഉദ്ഘാടനം ജൂലായ് അഞ്ചിന്

Eranakulam

നിങ്ങള്‍ക്കും വാര്‍ത്തകളയക്കാം. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.

കൊച്ചി: രാഷ്ട്രീയ ജനതാദള്‍ എറണാകുളം ജില്ലാ കാര്യാലയത്തിന്റെ ഉദ്ഘാടനം ജൂലായ് അഞ്ചിന് കല്ലൂരില്‍ പ്രവര്‍ത്തനം ആരംഭിക്കും. പാര്‍ട്ടിയുടെ സ്ഥാപക ദിനത്തില്‍ ദേശീയ ജനറല്‍ സെക്രട്ടറി അനു ചാക്കോയാണ് ഓഫിസ് ഉദ്ഘാടനം നിര്‍വഹിക്കുക. രാവിലെ പത്തിന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ രാഷ്ട്രീയ സാംസ്‌കാരിക സാമൂഹിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. പാര്‍ട്ടിയുടെ പ്രവര്‍ത്തനം എറണാകുളം ജില്ലയില്‍ കൂടുതല്‍ സജീവമാകുകയാണെന്നും വര്‍ഗ്ഗീയ ഫാസിസത്തിനെതിരെയും ആനുകാലിക ജനകീയ വിഷയങ്ങളിലും സമരമുഖത്ത് സജീവമാകുമെന്നും ജില്ലാ പ്രസിഡന്റ് ബിജു തേറാട്ടില്‍ അറിയിച്ചു.