പ്ലസ് ടു വിദ്യാര്‍ഥിനി മരിച്ച നിലയില്‍, സംഭവം കിളിമാനൂരില്‍

Thiruvananthapuram

കിളിമാനൂര്‍: കിളിമാനൂരില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കിളിമാനൂര്‍ കെ.എസ്.ആര്‍.ടി.സി. ഡിപ്പോയ്ക്ക് സമീപം തുണ്ടില്‍കട കളിവീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ശശികുമാര്‍ ദീപ ദമ്പതികളുടെ മകള്‍ അദ്രിജയെ(18) ആണ് വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.

കിളിമാനൂര്‍ ആര്‍.ആര്‍.വി. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു ബയോളജി വിദ്യാര്‍ഥിനിയാണ്. കഴിഞ്ഞദിവസം വൈകുന്നേരമായിരുന്നു സംഭവം.അതേസമയം കോഴിക്കോട് തിരുവമ്പാടിയില്‍ തീപിടിച്ച കാറിനുള്ളില്‍ മൃതദേഹം കത്തികരിഞ്ഞ നിലയില്‍ കണ്ടെത്തി. തിരുവമ്പാടി ചപ്പാത്ത് കടവില്‍ വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. മരിച്ചയാളെ തിരിച്ചറിഞ്ഞില്ല.

പുന്നക്കല്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള മാരുതി ആള്‍ട്ടോ കാറാണ് കത്തി നശിച്ചത്. െ്രെഡവിങ് സീറ്റില്‍ ഇരുന്ന ആളുടെ മൃതദേഹമാണ് കത്തികരിഞ്ഞത്. ആത്മഹത്യ എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.അര്‍ധരാത്രി 12 മണിക്ക് അപകടം നടന്ന സ്ഥലത്തു കൂടി കടന്നു പോയ ബൈക്ക് യാത്രക്കാരനാണ് കാര്‍ കത്തുന്നത് കണ്ടത്. തുടര്‍ന്ന് നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് തീ അണച്ച് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ തിരുവമ്പാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.