കൊല്ലം: എ പി ജെ കെ ടി യു നാഷണല്‍ സര്‍വീസ് സ്‌കീം സെല്ലിന്റെ രുധിരസേന കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടത്തുന്ന രക്തദാന പരിപാടിയില്‍ എറ്റവും കൂടുതല്‍ രക്തദാനം നടത്തിയ വോളണ്ടിയര്‍മാര്‍ക്കുള്ള അവാര്‍ഡിന് പാരിപ്പള്ളി യു കെ എഫ് കോളേജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജിയിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികളായ അനന്ദു അനിലും അനന്തകൃഷ്ണനും അര്‍ഹരായി.
തിരുവനന്തപുരത്ത് നടന്ന രുധിരസേന കൂട്ടായ്മയുടെ വാര്‍ഷികാ സമ്മേളന ചടങ്ങില്‍ വച്ചാണ് അവാര്‍ഡുകള്‍ വിതരണം ചെയ്തത്. 24ഃ7 പ്രവര്‍ത്തിക്കുന്ന ബ്ലഡ് ഡോണേഴ്‌സ് ഫോറവും സേവന തനതിനുമായ യു കെ എഫിലെ രുധിര സേനാംഗങ്ങള്‍ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രി ഉള്‍പ്പടെയുള്ള വിവിധ ആശുപത്രികളില്‍ സേവന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട്. അധ്യാപകരായ രാഹുല്‍. ആര്‍, അഖില്‍. ജെ. ബാബു, ധന്യ. സി. എസ് എന്നിവരും വോളണ്ടിയര്‍ സെക്രട്ടറിമാരായ ആനന്ദ് പ്രകാശ്, അമൃത. എം. അജയ, അതുല്യ. എ, രൂപേഷ്. ടി. എസ് എന്നിവരുള്‍പ്പെടുന്ന കമ്മിറ്റിയാണ് കോളേജിലെ എന്‍ എസ് എസിന്റെ പ്രവര്‍ത്തനങ്ങള്‍ കോ ഓര്‍ഡിനേറ്റ് ചെയ്യുന്നത്.