കൊല്ലം: പാരിപ്പള്ളി യു കെ എഫ് എന്‍ജിനീയറിംഗ് ആന്റ് ടെക്‌നോളജിയിലെ മെക്കാനിക്കല്‍ വിഭാഗം ഗ്യാരേജ് ടീം ടര്‍ബോസിന് നാഷണല്‍ ഇലക്ട്രിക് ബൈക്ക് ചലഞ്ചില്‍, ഇലക്ട്രിക് വാഹന നിര്‍മാണത്തില്‍ മികച്ച ഡിസൈന്‍ എയ്‌സ്‌തെറ്റിക് അവാര്‍ഡിന് അര്‍ഹത നേടി. കോയമ്പത്തൂരിലെ കുമാരഗുരു കോളേജ് ഓഫ് ടെക്‌നോളജിയില്‍ വെച്ച് സൊസൈറ്റി ഓഫ് സ്മാര്‍ട്ട് ഈ മൊബിലിറ്റിയുമായി സഹകരിച്ച് നടന്ന നാഷണല്‍ ഇലക്ട്രിക് ബൈക്ക് ചലഞ്ചിലാണ് ദേശീയ അവാര്‍ഡ് നേടാന്‍ സാധിച്ചത്. ചലഞ്ചില്‍ പങ്കെടുത്ത 21 ടീമുകളില്‍ യുകെഎഫ് ഗ്യാരേജ് ടീം ടര്‍ബോസിന്റെ നേതൃത്വത്തില്‍ രൂപകല്‍പ്പന ചെയ്ത കേരളത്തിലെ ആദ്യത്തെ ഇലക്ട്രിക് ബൈക്ക് മാക്ക് ബീറ്റാ വണ്ണിനാണ് മികച്ച ഡിസൈന്‍ എയ്‌സ്‌തെറ്റിക് അവാര്‍ഡ് ലഭിച്ചത്.
യു കെ എഫ് മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് വിഭാഗം അസിസ്റ്റന്റ് പ്രൊഫ. ഫയാസ് നജീബിന്റെ നേതൃത്വത്തില്‍ മെക്കാനിക്കല്‍ അവസാന സെമസ്റ്റര്‍ വിദ്യാര്‍ത്ഥി എസ്.അശ്വിന്‍ നയിച്ച സംഘമാണ് മാക് ബീറ്റ വണ്‍ ഇലക്ട്രിക് ബൈക്കിന്റെ രൂപകല്‍പ്പനയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത്. ദേശിയ അവര്‍ഡിന് പിന്നില്‍ പ്രവര്‍ത്തിച്ച അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും കോളേജ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പ്രൊഫ. ജിബി വര്‍ഗീസിന്റെ നേതൃത്വത്തില്‍ അനുമോദിച്ചു.