എഞ്ചിനീയറിംഗ് സ്പോട്ട് അഡ്മിഷന്‍

Kollam

കൊല്ലം : പാരിപ്പള്ളി യു കെ എഫ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്നോളജിയില്‍ ഒന്നാം വര്‍ഷ മെറിറ്റ് ലാപ്സ് ബി. ടെക് സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. കമ്പ്യൂട്ടര്‍ സയന്‍സ് എഞ്ചിനീയറിംഗ് സൈബര്‍ സെക്യൂരിറ്റി, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, സിവില്‍ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് ആന്‍റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍ ആന്‍റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ബ്രാഞ്ചുകളിലേക്കാണ് സ്പോട്ട് അഡ്മിഷന്‍ നടക്കുന്നത്. കലാ കായിക മേഖലകളില്‍ മികവ് തെളിയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പോടെയും പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ക്ഷേമ സ്റ്റൈപ്പെന്‍റോടു കൂടിയും അഡ്മിഷന്‍ നേടാവുന്നതാണ്. വിദ്യാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പ്രിന്‍സിപ്പാള്‍ മുമ്പാകെ സെപ്റ്റംബര്‍ 11, 12, 13 തിയതികളില്‍ ഹാജരാകണം. ഫോണ്‍ : 8606009997, 6235555544.