സുല്‍ത്താന്‍ ബത്തേരി: ഡോക്ടര്‍സ് ഡേ യോട് അനുബന്ധിച്ച് അസംപ്ഷന്‍ എ യു പി സ്കൂളിലെ ഹെല്‍ത്ത് ക്ലബിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാരെ ആദരിച്ചു. ശിശുരോഗ വിദഗ്ധരായ ഡോ. ഹബീബ്, ഡോ. സുരാജ് എന്നിവര്‍ കുട്ടികളുമായി തങ്ങളുടെ സന്തോഷങ്ങള്‍ പങ്കിട്ടു. വിദ്യാര്‍ത്ഥികള്‍ തങ്കളുടെ പ്രിയ ഡോക്ടര്‍മാര്‍ക്കായി കരുതിയ സ്നേഹ സമ്മാനത്തോടൊപ്പം മധുരവും നല്കി.
ഹെഡ്മാസ്റ്റര് സ്റ്റാന്‍ലി ജേക്കബ്, അധ്യാപകരായ സിസ്റ്റര്‍ പ്രിയ തോമസ്, അനു വി ജോയ്, വിജ കെ യു, അനുപി സണ്ണി എന്നിവര്‍ കുട്ടികളെ അനുഗമിച്ചു.