അധ്യാപക ദിനത്തില്‍ അധ്യാപകസംഗമവും സ്‌നേഹസന്ദേശങ്ങള്‍ എഴുതിയും അസംപ്ഷന്‍ എ യൂ പി സ്‌കൂള്‍

Wayanad

സുല്‍ത്താന്‍ ബത്തേരി: പ്രിയപ്പെട്ട അധ്യാപകര്‍ക്ക് അധ്യാപക ദിനത്തില്‍ സന്ദേശങ്ങള്‍ എഴുതി അസംപ്ഷന്‍ എ. യു. പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. സ്‌കൂളില്‍ പ്രത്യേകം തയ്യാറാക്കിയ പോസ്റ്റ് ബോക്‌സില്‍ വിദ്യാര്‍ത്ഥികള്‍ അവരുടെ പ്രിയപ്പെട്ട അധ്യാപകര്‍ക്കുള്ള സന്ദേശങ്ങള്‍ നിക്ഷേപിക്കുകയും ആശംസകള്‍ അറിയിക്കുകയും ചെയ്തു. അതോടൊപ്പം സ്‌കൂളില്‍ നിന്ന് എണ്‍പതുകള്‍ മുതല്‍ കഴിഞ്ഞ വര്‍ഷം വരെ വിരമിച്ച അധ്യാപകരുടെ സംഗമവും ഗുരുവന്ദനവും സ്‌നേഹവിരുന്നും സംഘടിപ്പിച്ചു.

ഹെഡ് മാസ്റ്റര്‍ സ്റ്റാന്‍ലി ജേക്കബ്, പി ടി എ പ്രസിഡന്റ് ടി ജി ചെറുതോട്ടില്‍, സ്‌കൂള്‍ മാനേജര്‍ റവ. ജോസഫ് പരുവമ്മല്‍, അധ്യാപകരായ ഷിമില്‍ അഗസ്റ്റിന്‍, ബിജോയ് സി. ജെ, സിസ്റ്റര്‍ പ്രിയ തോമസ് എന്നിവര്‍ നേതൃത്വം നല്‍കി. സീനിയര്‍ അസിസ്റ്റന്റ് ബിജി വര്‍ഗീസ്, ബീന മാത്യു, ട്രീസ തോമസ്, റിട്ട. അധ്യാപകരായ ജോണ്‍സണ്‍ തൊഴുത്തുങ്കല്‍, പി. ടി വര്‍ക്കി, എം. പി അന്നക്കുട്ടി എന്നിവര്‍ സംസാരിച്ചു.