പി പി കെ ശങ്കറിന്‍റെ നിര്യാണത്തില്‍ അനുശോചിച്ചു

Kozhikode

കോഴിക്കോട്: പത്രപ്രവര്‍ത്തകനും നടനും സംഘാടകനുമായിരുന്ന പി പി കെ ശങ്കറിന്റെ നിര്യാണത്തില്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ ചേര്‍ന്ന യോഗം അനുശോചിച്ചു. സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറവും കാലിക്കറ്റ് പ്രസ് ക്ലബ്ബും സംയുക്തമായാണു യോഗം സംഘടിപ്പിച്ചത്. യോഗത്തില്‍ സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം ജില്ലാ പ്രസിഡന്റ് വി.എന്‍. ജയ ഗോപാല്‍ അദ്ധ്യക്ഷത വഹിച്ചു. കാലിക്കറ്റ് പ്രസ് ക്ലബ്ബ് പ്രസിഡന്റ് എം.ഫിറോസ് ഖാന്‍, സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം സംസ്ഥാന വൈസ്പ്രസിഡന്റ് എം.ബാലഗോപാലന്‍, ജനറല്‍ സെക്രട്ടറി കെ.പി. വിജയകുമാര്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഹരിദാസന്‍ പാലയില്‍ , പി.പി.അബൂബക്കര്‍ , കെ. നീനി, കെ.എഫ് ജോര്‍ജ്, പ്രസ് ക്ലബ്ബ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ടി. ഷിനോദ്, സി.ഒ.ടി അസീസ്, പി.ടി. നിസ്സാര്‍ എന്നിവര്‍ പ്രസംഗിച്ചു.