ദുബൈയില്‍ കേരളോത്സവം സംഘടിപ്പിക്കും

Gulf News GCC

ദുബൈ: യു എ ഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി കേരളോത്സവം സംഘടിപ്പിക്കും. ഡിസംബര്‍ രണ്ട്, മൂന്ന് തിയതികളില്‍ ദുബൈ കിസൈസിലെ ക്രസന്റ് സ്‌കൂളില്‍ വൈകിട്ട് നാലു മണി മുതലാണ് ആഘോഷങ്ങള്‍.

കേരളോത്സവത്തിന്റെ രണ്ടാം ദിവസമായ, മൂന്നാം തീയതി നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ മന്ത്രി പി എ മുഹമ്മദ് റിയാസ് മുഖ്യാതിഥിയാകും. മെഗാ ശിങ്കാരിമേളം, സാഹിത്യ സദസുകള്‍, സാംസ്‌കാരിക ഘോഷയാത്ര, സംഗീത പരിപാടികള്‍ കേരളോത്സവത്തിന്റെ ഭാഗമായുണ്ടാകും.

പ്രവാസികള്‍ക്കായുള്ള സര്‍ക്കാര്‍ പദ്ധതികളെ അടുത്തറിയുവാനും പങ്കാളികളാകാനുമായി നോര്‍ക്ക, പ്രവാസി ക്ഷേമനിധി, കെ.എസ്.എഫ്.ഇ തുടങ്ങിയ പദ്ധതികളുടെ പ്രത്യേക സ്റ്റാളുകളും ഒരുക്കും. ഇവന്റൈഡ്‌സ് ഇവന്റിന്റെ ബാനറില്‍ ഒരുങ്ങുന്ന കേരളോത്സവത്തിനു പ്രവേശനം സൗജന്യമായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *