തൃശ്ശൂര്‍: ചൂണ്ടയിട്ട് മീന്‍ പിടിക്കുന്നതിനിടെ തോട്ടില്‍ വീണ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. പടിയൂര്‍ വളവനങ്ങാടി സ്വദേശി കൊലുമാപറമ്പില്‍ വെറോണ്‍(20) ആണ് സുഹൃത്തുക്കളോടൊപ്പം ചൂണ്ടയിടുന്നതിനിടയില്‍ തോട്ടില്‍ വീണ് മുങ്ങി മരിച്ചത്. കല്ലേറ്റുംകര പോളിടെക്‌നിക് കോളേജിലെ വിദ്യാര്‍ത്ഥിയാണ്. കാല്‍ വഴുതി തോട്ടില്‍ വീണ വെറോണിനെ കൂട്ടുകാര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും നടക്കാതെ വന്നതോടെ ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചു. ഇരിങ്ങാലക്കട ഫയര്‍ഫോഴ്‌സ് യൂണിറ്റും കാട്ടൂര്‍ പൊലീസും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.