പി കെ സത്താറിനെ ആദരിച്ചു

Wayanad

സുല്‍ത്താന്‍ ബത്തേരി: തൃശൂര്‍ കൈരളി സാംസ്‌കാരിക വേദിയുടെ അക്ഷരവേദി കവിതാ പുരസ്‌കാരം നേടിയ ലൈബ്രറി കൗണ്‍സില്‍ ബത്തേരി താലൂക്ക് സെക്രട്ടറി പി കെ സത്താറിനെ സുല്‍ത്താന്‍ ബത്തേരി സൗഹൃദ സാംസ്‌കാരിക വേദി ആദരിച്ചു. സൗഹൃദ പ്രസിഡന്റ് ധനേഷ് ചീരാല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി കെ ഗോപകുമാര്‍ പി കെ സത്താറിനെ പൊന്നാടയണിയിച്ചു. ഓ കെ ജോണി, വിനയകുമാര്‍ അഴിപ്പുറത്ത്, കെ വേലായുധന്‍, ഡോ. സനോജ് പി ബി എന്നിവര്‍ സംസാരിച്ചു.