നിങ്ങള്‍ എവിടെയാണെങ്കിലും വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലില്‍ അയക്കുക. വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാവുന്നതിന് 8289857951 എന്ന നമ്പറിലേക്ക് പേരും സ്ഥലവും മെസേജ് ചെയ്യുക
കല്പറ്റ: വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ എസ് എസ് എഫ് നടത്തുന്ന പ്രവര്‍ത്തനം മാതൃകപരം അഡ്വ. ടി സിദ്ധീഖ് എം എല്‍ എ. എസ് എസ് എല്‍ സി, പ്ലസ് വണ്‍, പ്ലസ് ടു ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഒരുക്കുന്ന മാതൃക പരീക്ഷ ‘എക്‌സലന്‍സി ടെസ്റ്റ്’ജില്ലാ ഉദ്ഘടനം വാരാമ്പറ്റ ഗവണ്‍മെന്റ്‌ഹൈസ്‌കൂളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയില്‍ ആയിരത്തിലത്തികം വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതി. സംഘടന നടത്തുന്ന മോഡല്‍ പരീക്ഷകളും മത്സര പരീക്ഷകളും ജില്ലയിലെ കുട്ടികള്‍ക്ക് ഏറെ ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സഅദ് ഖുതുബി അധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡന്റ പി സി മമ്മുട്ടി, വാര്‍ഡ് മെമ്പര്‍ അസീസ്, സഈദ് ഇര്‍ഫാനി, ബ്ലോക്ക് പഞ്ചായത് മെമ്പര്‍ പി കെ അബ്ദുറഹ്മാന്‍, റാഫി അഹ്‌സനി, റാഷിദ് ബപ്പനം എന്നിവര്‍ പങ്കെടുത്തു. ജില്ലാ സെക്രട്ടറി ഹാരിസ് റഹ്മാന്‍ സ്വാഗതവും ആബിദ് പിലാക്കാവ് നന്ദിയും പറഞ്ഞു.