‘അക്ഷയപാത്രം’ വിശപ്പകറ്റാന്‍ കൈ കോര്‍ക്കാം വിശപ്പു രഹിത കേരളം

Kozhikode

കോഴിക്കോട്: വിശപ്പു രഹിത കേരളം പദ്ധതിയുടെ ഭാഗമായി തെരുവിലകപ്പെട്ടു പോയവര്‍ക്കു വേണ്ടി കാല്‍നുറ്റാണ്ടുകാലമായി അന്നദാനവും മറ്റു ക്ഷേമ പ്രവര്‍ത്തനങ്ങളും ചെയ്തുവരുന്നു (ടി എം സി) തെരുവിലെ മക്കള്‍ ചാരിറ്റി ഇപ്പോള്‍ ആസിം വെളിമണ്ണ ഫൗണ്ടേഷനുമയി ചേര്‍ന്ന് (ശോഭിക വെഡിങ്ങ്മാള്‍ സ്‌പോണ്‍സര്‍ ചെയ്ത (സൗജന്യ ഫുഡ് ബേങ്ക് പാളയം) അതിന്റെ ഉദ്ഘാടനം ഡെപ്യുട്ടി മേയര്‍ മുസാഫര്‍ അഹമ്മത് നിര്‍വ്വഹിച്ചു.

പ്രസ്തുത പരിപാടിയില്‍ ടി എം സി ഫൗണ്ടര്‍ ചെയര്‍മാന്‍ സലീം വട്ടക്കിണര്‍, രക്ഷാധികാരി സുഹൈര്‍ ചുങ്കത്തറ, തൃശൂര്‍ ജില്ല കോര്‍ഡിനേറ്റര്‍ ഹുസൈന്‍ ചേറ്റുവ, വയനാട് ജില്ലാ കോര്‍ഡിനേറ്റര്‍ സെമീര്‍, മലപ്പുറം ജില്ല കോര്‍ഡിനേറ്റര്‍ മജീദ്, കണ്ണൂര്‍ ജില്ല കോര്‍ഡിനേറ്റര്‍ ഗഫൂര്‍, തിരുവനന്തപുരം കോര്‍ഡിനേറ്റര്‍ അമീന്‍, ആസീം വെളിമണ്ണ ഫൗണ്ടേഷന്‍, സര്‍താജ് വെളിമണ്ണ, സൈദ് യമാനി ആസിം ഫൗണ്ടെഷന്‍, എന്നിവര്‍ ഈ പരിപാടിക്ക് നേതൃത്വം നല്‍കി. ഇമ്പിച്ചി അഹമ്മത് കല്ലില്‍ ഫൗണ്ടര്‍ ശോഭികാ വെഡിങ്ങ്മാള്‍, അര്‍ രമേഷ് ജനറല്‍ മേനജര്‍ ലക്ഷോര്‍ മെഡിക്കല്‍ സെന്റര്‍, പ്രേമന്‍ പറന്നാട്ടില്‍ ഡിസ്ട്രിക്റ്റ് ലീഗല്‍ സര്‍വ്വീസസ് അതോററ്റി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

കോഴിക്കോട്ടെ തെരുവോരങ്ങളില്‍ ഒരു നേരത്തെ ആഹാരത്തിനായി കാത്തു നില്‍ക്കുന്നവര്‍ക്കു വേണ്ടി അന്നദാനം സ്‌പോണ്‍സര്‍ ചെയ്ത് മുന്നോട്ട് വരണമെന്നും ഈ ഒരു സംരംഭവുമായി സഹകരിക്കണമെന്നും കോഴിക്കോട്ടെ നല്ലവരായ നാട്ടുകാരോട് ഡെപ്യൂട്ടി മേയര്‍ ഓര്‍മ്മിപ്പിച്ചു. അതിനായി നമുക്ക് ഒരുമിച്ച് കൈകോര്‍ക്കാമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

കോവിഡ് രുക്ഷമായ സമയത്ത് 2020 ല്‍ കമ്മിഷ്ണര്‍ ഓഫ് പോലീസിനു സമീപം (ടിഎംസി) സിറ്റി ജനമൈത്രി പോലീസുമായി സംയുക്തമായി നടപ്പിലാക്കി നല്ലരിതിയില്‍ നടന്നു വന്നിരുന്ന അന്നദാന പദ്ധതിയായ (പോലീസ് അക്ഷയപാത്രം) 2021 മാര്‍ച്ച് 23ന് കോവിഡ് രുക്ഷമായ സമയം നാട് നിശ്ചലമായ അവസ്ഥയിലും അതിന് തിരശ്ശിലവീഴുകയായിരുന്നു. ഈ സമയം (ടി എം സി) തെരുവിലകപ്പെട്ടു പോയ മനുഷ്യരുടെ മുഴു പട്ടിണിക്കൊരു പരിഹാരമെന്നോണം കോര്‍പ്പറേഷനെ സമീപിക്കുകയായിരുന്നു. ചില സങ്കേതികവിശയങ്ങളില്‍ ഉദ്ഘാടനം നീളുകയാണുണ്ടായത.് അന്ന് തുടങ്ങി വെച്ച പുണ്ണ്യങ്ങളില്‍ മഹത്തരമായ ഈ അന്നദാനം മഹാദാനം എന്ന ഒരു സംരംഭം ‘അക്ഷയപാത്രം’ എന്ന നാമത്തില്‍ ഇന്ന് നിലവില്‍വരികയായിരുന്നു.

(ടി എം സി) യുടെ പാളയം അക്ഷയ പാത്രം രാത്രിയില്‍ ഒന്നും കഴിക്കാനില്ലാതെ അന്തി പട്ടിണിയില്‍ കടത്തിണ്ണകളില്‍ കിടന്നുറങ്ങി രാവിലെ വിശപ്പുമായി എഴുന്നേല്‍ക്കുന്നവരുടെ വിശപ്പിന്നു പരിഹാരമായും ഭാവിയില്‍ പോലീസ് അക്ഷപാത്രം തുറന്നു പ്രവര്‍ത്തിക്കുന്നതോടു കൂടി ഉച്ചയുടെ വിഷയത്തിലും പരിഹാരമുണ്ടാകും.

കോര്‍പ്പറേഷന്റെ കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന കുടുംബശ്രീയില്‍ നിന്നാണ് സ്‌പോണ്‍സര്‍മാര്‍ വഴി ആഹാരം ഉറപ്പ് വരുത്തുന്നത്. അതിനായി താല്പര്യമുള്ളവര്‍ക്ക് കുടുംബശ്രീയില്‍ നേരിട്ട് പണം അടക്കാവുന്നതാണ്. കുടുതല്‍ വിവരങ്ങള്‍ക്കും മറ്റും വിളിക്കാം Ph.9072122100, 859022 7273.