എലത്തൂർ/ നന്മണ്ട: വിദ്യാർഥികളോട് സംവദിച്ചും പൊതുജനങ്ങളെ നേരിൽകണ്ടും എൽഡിഎഫ് കോഴിക്കോട് പാർലമെന്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എളമരം കരീം. എലത്തൂർ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലായിരന്നു ശനിയാഴ്‌ച പര്യടനം. നന്മണ്ട പ്രതിഭ കോളേജിൽ എത്തിയ എളമരം വിദ്യാർഥികളുമായി ദീർഘനേരം സംവദിച്ചു. വനിതാസംവരണ ബില്ലിനെക്കുറിച്ചും പാർലമെന്റിൽ സ്‌പർശിച്ച പ്രധാന സംഭവത്തെക്കുറിച്ചും പാർലമെന്റ് അംഗമാകാനുള്ള യോഗ്യതയെക്കുറിച്ചും കുട്ടികൾ ചോദ്യങ്ങൾ ചോദിച്ചു. കുട്ടികൾക്കൊപ്പം ഫോട്ടോയെടുത്താണ് എളമരം മടങ്ങിയത്.
എലത്തൂർ മത്സ്യമാർക്കറ്റ്, ആരാച്ചം കുനി കോളനി, എരഞ്ഞിക്കൽ ഇ കെ നായനാർ ചാരിറ്റബിൾ സൊസൈറ്റി സന്ദർശിച്ചു. മൊകവൂർ പകൽവീട്ടിലെ അന്തേവാസികളോടൊപ്പം പ്രഭാത ഭക്ഷണം കഴിച്ചു. ചീക്കിലോടിൽ എയുപി സ്ക്കൂളിൽ കുട്ടികൾ പൂച്ചെണ്ട് നൽകി സ്വീകരിച്ചു.
തലക്കുത്തൂർ കമ്യൂണിറ്റി ഹെൽത്ത് സെന്റർ, എ സി ഷണ്മുഖദാസ് മെമ്മോറിയൽ ചൈൽഡ് ആൻഡ് അഡോളസെന്റ് കെയർ ആശുപത്രി, പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, അണ്ടിക്കോട് കയർ സൊസൈറ്റി, പറപ്പാറ ഖാദി ബോർഡ്, അന്നശ്ശേരി മാലിന്യ സംസ്കരണ കേന്ദ്രം, ആയുർവേദ ആശുപത്രി മൃഗാശുപത്രി, എടക്കര മിൽമ സൊസൈറ്റി, ബാല ബോധിനി എൽപി സ്കൂൾ, പൊയിൽത്താഴം ബഡ്സ് സ്ക്കൂൾ,
എന്നിവിടങ്ങളിലും വോട്ട് അഭ്യർത്ഥിച്ചു. എലത്തൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് കല്ലാരം കെട്ടിൽ കൃഷ്ണനെയും കപ്പള്ളി ഗോപാലൻ നായരെയും സന്ദർശിച്ചു.
സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എ പ്രദീപ് കുമാർ ജില്ലാ സെക്രട്ടറിയേറ്റംഗം മാമ്പറ്റ ശ്രീധരൻ, മണ്ഡലം സെക്രട്ടറി കെ എം രാധാകൃഷ്ണൻ, ഏരിയാ സെക്രട്ടറി കെ രതീഷ്, തലക്കുളത്തൂർ പഞ്ചായത്ത് പ്രസിഡൻറ് കെ ടി പ്രമീള എൽഡിഎഫ് നേതാക്കളായ വി പി മനോജ്, വി കെ മോഹൻദാസ് പി ശിവശങ്കരൻ, പി കെ സത്യൻ, ടി പി വിജയൻ, എം കെ പ്രജോഷ്, വി വിചിത്രൻ, എം സത്യഭാമ, എം പി സജിത് എന്നിവരും ഒപ്പമുണ്ടായിരുന്നു.
