കാക്കവയല്‍ ജി എച്ച് എസ് എസില്‍ സ്‌കൂളില്‍ ബഷീര്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചു

Wayanad

കാക്കവയല്‍: ബഷീര്‍ ദിനത്തില്‍ കാക്കവയല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ചു. വായനക്കാരനെ ചിരിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്ത അപൂര്‍വ്വ പ്രതിഭയാണ് വൈക്കം മുഹമ്മദ് ബഷീര്‍ എന്ന് ഖദീജ ടീച്ചര്‍ അഭിപ്രായപ്പെട്ടു. ബഷീര്‍ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

ബഷീര്‍ കൃതികളുടെ പ്രദര്‍ശനം, ബഷീര്‍ ചരിത്രം ഡോക്യുമെന്റേഷന്‍, പോസ്റ്റര്‍ നിര്‍മ്മാണം, പതിപ്പ് പ്രകാശനം, ചിത്രരചന മത്സരം എന്നിവയും നടത്തി. ധന്യ ടീച്ചര്‍, ജയ്മ ടീച്ചര്‍, ഡോ. കാര്‍ത്തിക, ദിയ ടീച്ചര്‍, മാധവി ടീച്ചര്‍, ദീപ കുമ്മങ്കോട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.