മഴയാത്ര മാറ്റിവെച്ചു

Kozhikode

കോഴിക്കോട്: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ പെയ്യുന്നതിനാല്‍ വിദ്യാര്‍ത്ഥികളുടെയും യാത്രയില്‍ പങ്കെടുക്കുന്നവരുടെയും സുരക്ഷയെക്കരുതി ജൂലൈ എട്ടിന് താമരശ്ശേരി ചുരത്തില്‍ നടത്താനിരുന്ന മഴയാത്ര മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് കോഡിനേറ്റര്‍ പി സിദ്ധാര്‍ത്ഥന്‍ അറിയിച്ചു.