ലഹരിക്കെതിരെ കയ്യൊപ്പ് ചാർത്തി ചേനോത്ത് ഗവ: സ്ക്കൂൾ വിദ്യാർത്ഥികൾ

Kozhikode

കുന്ദമംഗലം: ലോക ലഹരി വിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി ചേനോത്ത് ഗവ: എൽ.പി സ്കൂളിൽ ലഹരിക്കെതിരെ കയ്യൊപ്പ് ചാർത്തൽ സംഘടിപ്പിച്ചു. പ്രത്യേക കാൻവാസിൽ എഴുതിയ ലഹരി വിരുദ്ധ മുദ്രാഗീതങ്ങൾക്ക് ചുവടെയായി വിദ്യാർത്ഥികളും അധ്യാപകരും ഒപ്പ് ചാർത്തി.

പ്രതിജ്ഞ , സന്ദേശ റാലി , ബോധവൽക്കരണം, പ്ലക്കാർഡ് നിർമ്മാണം എന്നിവയും സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ ശുക്കൂർ കോണിക്കൽ ദിനാചരണ പരിപാടികൾ ഉദ്ഘാടനം ചെയ്തു. പ്രീതപി പീറ്റർ അധ്യക്ഷത വഹിച്ചു. പി.പി. അനഘ , ധനില , മിസ്രിയ പുള്ളാവൂർ , ഫാത്തിമ ഫിദ എന്നിവർ നേതൃത്വം നൽകി.