ഐ എഫ് എഫ് കെ: മത്സര വിഭാഗത്തില്‍ പകുതിയും നവാഗതരുടെ ചിത്രങ്ങള്‍
മലയാളത്തില്‍ നിന്നും അറിയിപ്പും നന്‍പകല്‍ നേരത്ത് മയക്കവും

Cinema News

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയുടെ മത്സരവിഭാഗത്തില്‍ മാറ്റുരയ്ക്കുന്ന ചിത്രങ്ങളില്‍ പകുതിയിലേറെയും ഒരുക്കിയിരിക്കുന്നത് നവാഗത സംവിധായകര്‍. നാലു ഇന്ത്യന്‍ ചിത്രങ്ങള്‍ ഉള്‍പ്പടെ തുര്‍ക്കി, ഇറാന്‍, ഇസ്രയേല്‍, ബോളിവിയ,വിയറ്റ്‌നാം തുടങ്ങി പതിനൊന്നു രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങളാണ് ഈ വിഭാഗത്തിലുള്ളത്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത അറിയിപ്പ് ,ലിജോജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കം എന്നിവയാണ് ഈ വിഭാഗത്തിലെ മലയാള ചിത്രങ്ങള്‍ .ഏകതാര കളക്റ്റീവ് നിര്‍മ്മിച്ച എ പ്ലേസ് ഓഫ് ഔര്‍ ഓണ്‍ , മണിപ്പൂരി സംവിധായകന്‍ റോമി മൈതേയിയുടെ ഔര്‍ ഹോം എന്നിവയാണ് മല്‌സര വിഭാഗത്തിലുള്ള മറ്റ് ഇന്ത്യന്‍ ചിത്രങ്ങള്‍.

മല്‌സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന എട്ടു ചിത്രങ്ങള്‍ ഒരുക്കിയിരിക്കുന്നത് നവാഗത സംവിധായകരാണ്. ഇറാനിയന്‍ സംവിധായകനായ മെഹ്ദിഹസ്സന്‍ ഫാരിയുടെ ഹൂപ്പോ ,ഫിറാസ് ഖോരി സംവിധാനം ചെയ്ത ആലം ,മൈക്കേല്‍ ബോറോഡിന്‍ ഒരുക്കിയ റഷ്യന്‍ ചിത്രം കണ്‍വീനിയന്‍സ് സ്‌റ്റോര്‍ ,ബോളിവിയന്‍ ചിത്രം ഉതാമ ,വിയറ്റ്‌നാം ചിത്രം മെമ്മറിലാന്‍ഡ് ,അമില്‍ ശിവ്ജി സംവിധാനം ചെയ്ത ടഗ് ഓഫ് വാര്‍ ,ബ്രസീലിയന്‍ ചിത്രം കോര്‍ഡിയലി യുവേഴ്‌സ് ,ഏകതാര കളക്റ്റീവ് നിര്‍മ്മിച്ച എ പ്ലേസ് ഓഫ് ഔവര്‍ ഓണ്‍ എന്നിവയാണ് മല്‌സര വിഭാഗത്തിലെ നവാഗത ചിത്രങ്ങള്‍. ഒന്‍പതു ചിത്രങ്ങളുടെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനവും ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിന്റെ ലോകത്തിലെ ആദ്യപ്രദര്‍ശനവും മത്സര വിഭാഗത്തിലുണ്ട്.

ബര്‍ലിന്‍, ജറുസലേം, റിയോഡി ജനീറ എന്നീ മേളകളില്‍ നോമിനേഷന്‍ നേടിയ ഐഡാന്‍ ഹേഗ്വല്‍ ചിത്രം കണ്‍സേണ്‍ഡ് സിറ്റിസണും മല്‌സര വിഭാഗത്തിലുണ്ട്. ടര്‍ക്കിഷ് തിരക്കഥാകൃത്തും സംവിധായകനുമായ തയ്ഫുന്‍ പിര്‍സെലിമോഗ്ലു ഒരുക്കിയ കെര്‍ എന്ന ചിത്രവും മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.

108 thoughts on “ഐ എഫ് എഫ് കെ: മത്സര വിഭാഗത്തില്‍ പകുതിയും നവാഗതരുടെ ചിത്രങ്ങള്‍
മലയാളത്തില്‍ നിന്നും അറിയിപ്പും നന്‍പകല്‍ നേരത്ത് മയക്കവും

  1. Эта публикация погружает вас в мир увлекательных фактов и удивительных открытий. Мы расскажем о ключевых событиях, которые изменили ход истории, и приоткроем завесу над научными достижениями, которые вдохновили миллионы. Узнайте, чему может научить нас прошлое и как применить эти знания в будущем.
    Получить больше информации – https://nakroklinikatest.ru/

Leave a Reply

Your email address will not be published. Required fields are marked *