താമരശ്ശേരി: ലഹരിക്കെതിരെ ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി താമരശ്ശേരി ചുരം നടന്നു കയറി വ്യാപാരികള്‍. വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് താമരശ്ശേരി യൂണിറ്റിന്റെ നേതൃത്വത്തില്‍ നടക്കുന്ന ചലനം ക്യാമ്പയിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. യൂത്ത് വിംഗ് താമരശ്ശേരി യൂണിറ്റ് പ്രസിഡന്റ് നൗഫല്‍, ജനറല്‍ സെക്രട്ടറി മന്‍സൂറലി, ട്രഷറര്‍ ഷഹീര്‍ എന്നിവരുടെ നേതൃത്വത്തിലാണ് യൂത്ത് വിംഗ് വോളണ്ടിയര്‍മാര്‍ ചുരം കയറിയത്.
വി വി ഇ എസ് ജില്ലാ വൈസ് പ്രസിഡന്റ് അമീര്‍ മുഹമ്മദ് ഷാജി പരിപാടിയുടെ ഫ്‌ലാഗ് ഓഫ് ചെയ്തു. യൂത്ത് വിംഗ് ജില്ലാ ജനറല്‍ സെക്രട്ടറി മുര്‍ത്താസ്, ചുരം സംരക്ഷണ സമിതി പ്രസിഡന്റ് മൊയ്തു മുട്ടായി, സെക്രട്ടറി പി കെ സുകുമാരന്‍ കെ എം മസൂദ്, അബ്ദുറഹീം എന്നിവര്‍ സംസാരിച്ചു. ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ വിവിധ കേന്ദ്രങ്ങളില്‍ വ്യാപാരികള്‍ക്ക് സ്വീകരണം നല്‍കി.