പെരുമ്പാവൂര്‍: മാമോദിസയില്‍ പങ്കെടുക്കുന്നതിനായി സുഹൃത്തിന്റെ വീട്ടിലെത്തിയ യുവതി ആഭരണങ്ങളുമായി മുങ്ങി. ഇവരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. ഡയമണ്ട് നെക്‌ലേസ് ഉള്‍പ്പെടെയുള്ള സ്വര്‍ണാഭരണങ്ങളാണ് ഇടുക്കി കൊന്നത്തടി വെള്ളത്തൂവല്‍ എരുപ്പേക്കാട്ടില്‍ വീട്ടില്‍ റംസിയ (30) കവര്‍ന്നത്.
ഇവര്‍ കവര്‍ന്ന ആഭരണങ്ങള്‍ വിവിധ ജ്വല്ലറികളിലായാണ് വില്‍പ്പന നടത്തിയിരുന്നത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇവ കണ്ടെടുത്തിട്ടുണ്ട്. ഇന്‍സ്‌പെക്ടര്‍ ബേസില്‍ തോമസ്, എസ് ഐ പി. ജെ. കുര്യാക്കോസ്, എ എസ് ഐ ശിവദാസ്, സീനിയര്‍ സി പി ഒ സെബാസ്റ്റ്യന്‍, സി പി ഒ മാരായ ചന്ദ്രലേഖ, ബെന്നി കുര്യാക്കോസ്, വിജയലക്ഷ്മി, അഞ്ജു രാജ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.