ബേപ്പൂര്‍: മലബാറിനോടുള്ള വിദ്യാഭ്യാസ അവഗണനക്കെതിരെയും പ്ലസ് വണിന് പുതിയ ബാച്ചുകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടും ബേപ്പൂര്‍ നിയോജക മണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എ ഇ ഒ ഓഫീസ് ഉപരോധിച്ചു. നിയോജക മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത ഉപരോധ സമരം എം സി മായിന്‍ ഹാജി ഉദ്ഘാടനം ചെയ്തു.
എസ് എസ് എല്‍ സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയിട്ട് പോലും പല വിദ്യാര്‍ത്ഥികള്‍ക്കും പ്ലസ് വണ്ണിന് പ്രവേശനം ലഭിച്ചിട്ടില്ല. അധിക സീറ്റുകള്‍ അനുവദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞിരുന്നെങ്കിലും എല്ലാം വെറും വാക്കായിരുന്നെന്ന് വ്യക്തമായിരിക്കുകയാണ്. സഹീര്‍ നല്ലളം, എം എ ആലിക്കുട്ടി മാഷ്, റസാഖ് മാഷ്, ജമീല, ഷറീന കോയ എന്നിവര്‍ നേതൃത്വം നല്‍കി.