എം ടിയുടെ പുസ്തകങ്ങള്‍ തവണ വ്യവസ്ഥയില്‍ സ്വന്തമാക്കാം

Kozhikode

കോഴിക്കോട്: കേരള സര്‍ക്കാറിന്റെ സാംസ്‌കാരിക വകുപ്പ് സ്ഥാപനമായ ബുക്ക്മാര്‍ക്ക് ദേവി സഹായം വായനശാലയുടെ സഹകരണത്തോടെ എം ടിയുടെ നവതിയോടനുബദ്ധിച്ച് എം ടിയുടെ എല്ലാ പുസ്തകങ്ങളും ഉള്‍പ്പെടുത്തി പുസ്തകോത്സവം ആരംഭിച്ചു. തിരുത്തിയാട് ദേവി സഹായം വായനശാല ഹാളില്‍ നടന്ന ചടങ്ങില്‍ മുന്‍ എം എല്‍ എ എ പ്രദീപ് കുമാര്‍ പുസ്തമേള ഉദ്ഘാടനം ചെയ്തു. പ്രമുഖ എഴുത്തുകാരുടെ പുസ്തകങ്ങളും പുസ്തകമേളയിലുണ്ട്.

നഗരത്തിലെ സഹകരണ സ്ഥാപനമായ സെവ് ഗ്രിന്‍ അഗ്രികള്‍ച്ചറല്‍ കോ. ഓപ്പറേറ്റിവ് സൊസൈറ്റി പതിനഞ്ചായിരം രുപ വരെ പുസ്തകങ്ങള്‍ വാങ്ങാന്‍ വായ്പ അനുവദിക്കുന്നുണ്ട്. ലളിതമായ തിരിച്ചടവ് വ്യവസ്ഥയില്‍ വിടുകളിലും, ഓഫിസുകളിലും, സാംസ്‌കാരിക നിലയത്തിലും ലൈബ്രറി തുടങ്ങുന്നതിന് ഈ വായ്പ സഹായകരമാവും. നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനമായ ശ്രീവിദ്യനികേതനിലെ വിദ്യാര്‍ത്ഥികള്‍ക്ക് എം ടിയുടെ കഥകള്‍ ഉള്‍പ്പെടുത്തി ആസ്വാധന കുറിപ്പ് മത്സരവും ബുക്ക്മാര്‍ക്ക് സംഘടിപ്പിക്കുന്നുണ്ട്. വായനശാല പ്രസിഡന്റ് സി എം ഗോപലകൃഷ്ണന്‍ അഅധ്യക്ഷത വഹിച്ചു. എം. രാജരത്‌നം, പി. ശിവാനന്ദന്‍, സത്യനാഥ് ഉമ്മളത്തുര്‍ എന്നിവര്‍ സംസാരിച്ചു. ബുക്ക്മാര്‍ക്ക് കോഴിക്കോട് മാനേജര്‍ കെ പി ജഗനാഥന്‍ സ്വാഗതവും എം ജാഫര്‍ നന്ദിയും പറഞ്ഞു. രാവിലെ 9.30 മുതല്‍ വൈകിട്ട് 6 വരെയാണ് പുസ്തമേള. ജുലൈ 16ന് സമാപിക്കും.