15 ശതമാനം ക്ഷാമബത്ത കുടിശ്ശിക അനുവദിക്കണം: കെ എസ് എസ് പി എ പഠന ക്യാംപ്

Kannur

തളിപ്പറമ്പ: അഞ്ച് ഗഡുവായിട്ടുള്ള 15 ശതമാനം ക്ഷാമബത്ത കുടിശ്ശിക ഉടന്‍ അനുവദിക്കണമെന്ന് കെ എസ് എസ് പി എ തളിപ്പറമ്പ ബ്ലോക്ക് ഏകദിന പഠന ക്യാംപ് ആവശ്യപ്പെട്ടു. തടഞ്ഞുവെച്ച 2019 ജൂലായ് ഒന്ന് മുതലുള്ള 11-ാം പെന്‍ഷന്‍ പരിഷ്‌ക്കരണ കുടിശ്ശികയും ക്ഷാമാശ്വാസ കുടിശ്ശികയും നല്‍കുക, മെഡിസെപ്പിലെ അപാകതകള്‍ പരിഹരിക്കുക, 2024 ജൂലായ് ഒന്ന് മുതലുള്ള 12-ാം ശമ്പള പെന്‍ഷന്‍ പരിഷ്‌ക്കരണ കമ്മീഷനെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.

പഠന ക്യാംപ് കെ പി സി സി അംഗം ചന്ദ്രന്‍ തില്ലങ്കേരി ഉദ്ഘാടനം ചെയ്തു. കെ എസ് എസ് പി എ ബ്ലോക്ക് പ്രസിഡന്റ് പി സുഖദേവന്‍ അധ്യക്ഷത വഹിച്ചു. സംഘടന ചരിത്രം സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ രാമകൃഷ്ണനും നവാഗതരായ അംഗങ്ങളെ സ്വീകരിച്ചുള്ള വരവേല്‍പ്പ് സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് ടി കരുണാകരന്‍ മാസ്റ്ററും സംഘടന ചര്‍ച്ച ജില്ലാ പ്രസിഡന്റ് കെ മോഹനനും ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ സി രാജന്‍, സംസ്ഥാന കമ്മിറ്റിയംഗം കെ വി ഭാസ്‌ക്കരന്‍, പി ടി പി മുസ്തഫ, ഡോ. പി സതീശന്‍, പി ജെ മാത്യു, കെ മധു, സി എല്‍ ജേക്കബ്, ഇ. വിജയന്‍, എം. കെ കാഞ്ചനകുമാരി, ഇ വിജയന്‍, പി കൃഷ്ണന്‍, ടി. വി. ശ്രീധരന്‍, കെ. ബി സൈമണ്‍, ഒ. വി ശോഭന എന്നിവര്‍ പ്രസംഗിച്ചു. വനിതാ ഫോറത്തിന്റെ തിരുവാതിരയും അരങ്ങേറി. മഹിളാ കോണ്‍ഗ്രസ് ജില്ലാ ട്രഷററായി തെരഞ്ഞെടുത്ത കെ എസ്. എസ്. പി. എ ജില്ലാ കൗണ്‍സിലര്‍ കുഞ്ഞമ്മ തോമസിനെ ചടങ്ങില്‍ ആദരിച്ചു.