കണ്ണൂർ: കെ.എസ്.എസ്.പി.എ (കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ) ജില്ലാ ഏക ദിന ശിൽപ്പ ശാല കണ്ണൂർ ജവാഹർ ലൈബ്രറി ഓഡിറ്റൊറിയ ത്തിൽ നാളെ (13-5-25. ചൊവ്വ ) നടക്കും.രാവിലെ 9.30ന് സംസ്ഥാന പ്രസിഡൻ്റ് എം.പി വേലായുധൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡൻ്റ് കെ.മോഹനൻ അദ്ധ്യക്ഷത വഹിക്കും.

ജില്ലയിലെ 89 മണ്ഡലം കമ്മിറ്റിയിലെയും നിയോക മണ്ഡലം കമ്മിറ്റി, ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ ഉൾപ്പെടെ 303 പ്രതിനിധികൾ പങ്കെടുക്കും. കെ.എസ്.എസ്.പി.എ സംസ്ഥാന ജനറൽ സെക്രട്ടറി ആർ.രാജൻ കുരുക്കൾ, സെക്രട്ടറി മാരായ കെ. രാമകൃഷ്ണൻ,രവീന്ദ്രൻ കൊയ്യോടൻ, സെക്രട്ടറിയേറ്റംഗം വി.വി ഉപേന്ദ്രൻ എന്നിവർ ക്ലാസുകൾ നയിക്കും.
സമാപന സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് കെ. വി. മുരളി ഉദ്ഘാടനം ചെയ്യും.