മേപ്പയ്യൂര്‍: മാനവിക മൂല്യങ്ങളുടെ പരിപൂര്‍ണതയിലേക്ക് വഴി നടത്തുകയാണ് വേദങ്ങള്‍ നിര്‍വഹിച്ച് വന്ന ദൗത്യമെന്ന് കെ എന്‍ എം മര്‍കസുദ്ദഅവ സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി അഭിപ്രായപ്പെട്ടു. വെളിച്ചം അന്താരാഷ്ട്ര ഖുര്‍ആന്‍ പഠന പദ്ധതിയുടെ പതിനേഴാം ഘട്ട സംസ്ഥാന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാന്തിയും സമാധാനവും നിലനിര്‍ത്തുന്ന ലോകക്രമത്തിന് ചുക്കാന്‍ പിടിക്കാന്‍ മനുഷ്യരെ പ്രാപ്തരാക്കുകയാണ് അന്തിമ വേദമായ വിശുദ്ധ ഖുര്‍ആന്‍ ചെയ്യുന്നത്. ഖുര്‍ആന്‍ പഠന രംഗത്ത് വെളിച്ചം പദ്ധതി നിര്‍വഹിച്ചു പോരുന്ന പ്രവര്‍ത്തനങ്ങള്‍ ഏറെ സ്തുത്യര്‍ഹമാണെന്നും സി പി ഉമര്‍ സുല്ലമി അഭിപ്രായപ്പെട്ടു. മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ടി രാജന്‍ വിശിഷ്ടാഥിതിയായിരുന്നു.
മേപ്പയ്യൂര്‍ പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ റാബിയ എടത്തിക്കണ്ടി, കെ എം പി അഷ്‌റഫ് എന്നിവര്‍ യുവത ബുക്ഹൗസ് പുറത്തിറക്കിയ കാണാതെ പോയ സര്‍കസ്, കാല്‍മുട്ടില്‍ ഷൂ അണിഞ്ഞ ഒട്ടകം എന്നീ രണ്ട് ബാലസാഹിത്യ കൃതികള്‍ പ്രകാശനം ചെയ്തു. ഐ എസ് എം സംസ്ഥാന പ്രസിഡന്റ് സഹല്‍ മുട്ടില്‍ അധ്യക്ഷത വഹിച്ചു.
കെഎന്‍എം മര്‍കസുദ്ദഅവ സംസ്ഥാന വൈസ് പ്രസിഡന്റ് കെ എം കുഞ്ഞഹമ്മദ് മദനി, വെളിച്ചം പഠന പദ്ധതി ചെയര്‍മാന്‍ അബ്ദുല്‍ കരീം സുല്ലമി, പരീക്ഷാ കണ്‍ട്രോളര്‍ ടി പി ഹുസൈന്‍ കോയ, കണ്‍വീനര്‍ അയ്യൂബ് എടവനക്കാട്, കെഎന്‍എം മര്‍കസുദ്ദഅവ കോഴിക്കോട് നോര്‍ത്ത് ജില്ലാ പ്രസിഡന്റ് അഡ്വ. പി കുഞ്ഞഹമ്മദ്, ജോ. സെക്രട്ടറി ലത്വീഫ് പുതുപ്പണം, എംജിഎം ജില്ലാ സെക്രട്ടറി ആരിഫ ടീച്ചര്‍, എംഎസ്എം ജില്ലാ സെക്രട്ടറി അമീന്‍ ഷാ കുറ്റിയാടി, ഐജിഎം ജില്ലാ സെക്രട്ടറി ആയിഷ ഹുദ, അബ്ബാസ് സുല്ലമി, റിഹാസ് പുലാമന്തോള്‍, മഠത്തില്‍ അബ്ദുറഹിമാന്‍, എന്‍ പി മൂസ, നെല്ലോളി അബ്ദുറഹിമാന്‍ , ബഷീര്‍ വള്ളിയോത്ത്, ടി വി മജീദ് മാസ്റ്റര്‍, കെ കെ അഹ്മദ് മാസ്റ്റര്‍, സഅദ് കടലൂര്‍, ഡോ. അന്‍വര്‍ സാദത്ത്, ഷരീഫ് കോട്ടക്കല്‍ എന്നിവര്‍ ഉദ്ഘാടന സെഷനില്‍ സംസാരിച്ചു.
അബ്ദുലത്വീഫ് കരുമ്പുലാക്കല്‍, നൗഷാദ് കാക്കവയല്‍, അബ്ദുസ്സത്താര്‍ ഫാറൂഖി, ഷാനിഫ് വാഴക്കാട്, കുഞ്ഞി മുഹമ്മദ് മദനി അത്താണിക്കല്‍, ഷറഫുദ്ധീന്‍ കടലുണ്ടി, റാഫി പേരാമ്പ്ര, മിസ്ബാഹ് ഫാറൂഖി, നജീബ് തവനൂര്‍, അന്‍ഷാദ് പന്തലിങ്ങല്‍, നദ നസ്‌റിന്‍, നവാസ് അന്‍വാരി, ഇല്യാസ് മോങ്ങം, ഡോ. റജുല്‍ ഷാനിസ്, റഷീദലി കുറ്റിയാടി, മുഹമ്മദ് അസീം ജാര്‍ഖണ്ഡ്, ഷാനവാസ് പേരാമ്പ്ര,, റഫീഖ് നല്ലളം, ജിസാര്‍ ഐ, ഷാനവാസ് വിപി, ആസിഫ് പുളിക്കല്‍, ഫാസില്‍ ആലുക്കല്‍, ഡോ. അഹ്മദ് സാബിത്ത്, അദീബ് പൂനൂര് എന്നിവര്‍ വ്യത്യസ്ത വിഷയങ്ങളില്‍ സംസാരിച്ചു.